Image

വന്ദ്യ വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ സംസ്‌ക്കാരം സെപ്റ്റംബര്‍ 14 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 September, 2019
വന്ദ്യ വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ സംസ്‌ക്കാരം സെപ്റ്റംബര്‍ 14 ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയ വികാരിയുമായിരുന്ന വന്ദ്യ വര്‍ക്കി മുണ്ടക്കല്‍ കോറെപ്പിസ്‌കോപ്പയുടെ സംസ്‌ക്കാരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ, അഭിവന്ദ്യ ഐയൂബ് മോര്‍ സില്‍വാനോസ് മെത്രാപോലീത്ത (ക്‌നാനായ ഭദ്രാസനം, അമേരിക്ക, യൂറോപ്പ് റീജിയന്‍) എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലും വൈദീക ശ്രേഷ്ഠരുടെ സഹകാര്‍മ്മികത്വത്തിലും സെപ്റ്റംബര്‍ 14 (ശനിയാഴ്ച) നടത്തപ്പെടുന്നു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിചേര്‍ന്ന വന്ദ്യ വര്‍ക്കി അച്ചന്‍, കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ നൂറു കണക്കിന് യാക്കോബായ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിനും അവ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളില്‍ ഒരാളിയിരുന്നു.
പ്രഗല്‍ഭ വാഗ്മിയും പണ്ഡിതനുമായിരുന്ന അച്ചന്‍ തനതായ പ്രവര്‍ത്തനശൈലിയും ലളിതവും സൗമ്യവുമായ പെരുമാറ്റവും മറ്റുള്ളവരോടുള്ള പ്രത്യേക കരുതലും കാത്തുസൂക്ഷിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു.
1936 ഒക്ടോബര്‍ 24 ന് എറണാകുളം ജില്ലയില്‍ പോത്താനിക്കാട് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം കോതമംഗലം മാര്‍ അത്താനാസ്യോസ് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം പുര്‍ത്തിാക്കി. കേരളത്തിലെ വിവിധ ഹൈസ്‌കൂളുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. വൈദിക വൃത്തിയില്‍ ആകൃഷ്ടനായി ഡോ. പൗലോസ് മോര്‍ അത്താനാസ്യോസ് മെത്രാപോലീത്തായുടെ ശിക്ഷണത്തില്‍ തിയോളജി അഭ്യസിച്ചു. 1978 ഓഗസ്റ്റ് 28 ന് ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവായില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ചശേഷം ഏത്യോപ്യായിലെ അഡീസ് അബാബാ സെന്റ് മേരീസ് ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 1981 മുതല്‍ 1987 വരെ നൈജീരിയയിലും മിനിസ്ട്രി ഓഫ് എജ്യുക്കേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനും അച്ചന് ഭാഗ്യം ലഭിച്ചു. 1987 ല്‍ ന്യൂജഴ്‌സിയിലേക്ക് കുടിയേറിയ അച്ചന്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഭദ്രാസനത്തിന്റെ സര്‍വ്വോത്മുഖമായ വളര്‍ച്ചയ്ക്കായി സേവനമനുഷ്ഠിച്ചു.
ബഹുമാനപ്പെട്ട വര്‍ക്കി അച്ചന്റെ വേര്‍പാട് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് തീരാനഷ്ടമാണെന്നും ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കും സത്യവിശ്വാസ സംരക്ഷണത്തിനുമായി അച്ചന്‍ നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും അച്ചന്റെ പ്രവര്‍ത്തനശൈലി വരും തലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ ഓര്‍മ്മിപ്പിച്ചു.
സഹധര്‍മ്മിണി: സൂസന്‍ കല്ലാപ്പാറ കുടുംബാംഗമാണ്.
മക്കള്‍: ജയ, ജെറി, ജോയി, ജെസ്സി,

മരുമക്കള്‍: ഷിബു മാത്യൂസ്, ലിസ വര്‍ക്കി, ബിജി വര്‍ക്കി, മൈക്കി തോമസ് (എല്ലാവരും യുഎസ്).

സഹോദരങ്ങള്‍: ഐപ്പ്, സാറാ, ലീല, റവ. ഫാ. ചെറിയാന്‍ സോമന്‍.

കൊച്ചുമക്കള്‍: ആരോണ്‍, റേച്ചല്‍, ലിയാ, സാമുവേല്‍, ഏവ, മീഖാ, സാറ, ആന്‍ഡ്രു, ഒലിവിയ, ദാനിയേല്‍ എന്നിവരാണ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 12 (വ്യാഴം) വൈകിട്ട് 5 മുതല്‍ 9 വരേയും സെപ്റ്റംബര്‍ 13( വെള്ളി) വൈകിട്ട് 5 മുതല്‍ 9 വരെയും സെന്റ് മാര്‍ക്ക് കത്തീഡ്രല്‍, പരാമസ്.
സെപ്റ്റംബര്‍ 14(ശനി), സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ രാവിലെ 6 മുതല്‍ പ്രഭാത പ്രാര്‍ഥനയും, വി. കുര്‍ബാനയും തുടര്‍ന്ന് 8 മുതല്‍ 9.15 വരെ സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും.
സംസ്‌ക്കാരം മാതൃദേവാലയമായ സെന്റ് മേരീസ് വെസ്റ്റ് നായക് ചര്‍ച്ചില്‍ പ്രാര്‍ഥനയ്ക്കുശേഷം. റോക്ക്ലാന്റ് സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തും.( 201 കിംഗ്‌സ് ഹൈവേ, സ്പാര്‍ക്കില്‍, ന്യൂയോര്‍ക്ക്)
വിവരങ്ങള്‍ക്ക്:
വെരി റവ. ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ (വികാരി, വെസ്റ്റ് നായക് സെന്റ് മേരീസ് ചര്‍ച്ച്): 151 8928 6261

റവ. ഫാ. മത്തായി പുതുക്കുന്നത്ത്: 167 8628 5901

ജോയി വര്‍ക്കി :551 265 0433

പി. ഒ. ജോര്‍ജ് :845 216 4536

ജെറി വര്‍ക്കി : 862 596 7332

മാത്യൂസ് : 713 320 5955
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക