Image

ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സ്വാ ഒളാന്ദിനെ ഒബാമ അഭിനന്ദിച്ചു

Published on 07 May, 2012
ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സ്വാ ഒളാന്ദിനെ ഒബാമ അഭിനന്ദിച്ചു
വാഷിംഗ്ടണ്‍: ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സ്വാ ഒളാന്ദിനെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ അഭിനന്ദിച്ചു. ഒളാന്ദുമായി സാമ്പത്തിക, സുരക്ഷാ മേഖലകള്‍ പോലുള്ള നിരവധി വിഷയങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്‌ടെന്നും പ്രതീക്ഷയോടെയാണ് ഇക്കാര്യത്തെ സമീപിക്കുകയെന്നും ഒബാമയ്ക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജയ് കാര്‍ണി പറഞ്ഞു.

ക്യാംപ് ഡേവിഡില്‍ നടക്കുന്ന ജി എട്ട് ഉച്ചകോടിയിലും ഈ മാസം അവസാനം ഷിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും ഫ്രാന്‍സ്വാ ഒളാന്ദുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുമെന്നാണ് ഒബാമയുടെ പ്രതീക്ഷയെന്നും പ്രസ്താവനയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക