Image

ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഇതാദ്യമായിട്ടാണ് സംഭവത്തില്‍ സിപിഎമ്മിനെതിരേ പാര്‍ട്ടി പരസ്യമായി രംഗത്തെത്തിയത്. ആര്‍എംപി നേതാവ് എന്‍. വേണുവാണ് ആരോപണമുന്നയിച്ചത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒഞ്ചിയത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കുടുംബസമേതം മറ്റിടങ്ങളിലേക്ക് മാറിതാമസിച്ചിരുന്നതായും ഇക്കാര്യം പിന്നീടാണ് തങ്ങള്‍ക്ക് മനസിലായതെന്നും എന്‍. വേണു പറഞ്ഞു. ചന്ദ്രശേഖരന്റെ മരണത്തില്‍ ആശ്വസിപ്പിക്കാനായി സിപിഎം നേതാക്കളാരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരേണ്‌ടെന്നും എന്നാല്‍ വി.എസിനെപ്പോലെ നിലപാടുള്ള നേതാക്കള്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്‍. വേണു പറഞ്ഞു.

ചന്ദ്രശേഖരന്റെ മരണവിവരമറിഞ്ഞ ശേഷം സിപിഎം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രതികരണമാണ് തീരുമാനത്തിന് പിന്നിലെന്നും ജനങ്ങളുടെ വികാരമാണിതെന്നും എന്‍. വേണു കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക