Image

ചീഫ്‌ ജസ്റ്റിസ്‌ വിജയ രമാനിയെ സ്ഥലം മാറ്റിയതില്‍ കോടതി ബഹിഷ്‌കരിച്ച്‌ അഭിഭാഷകര്‍

Published on 11 September, 2019
ചീഫ്‌ ജസ്റ്റിസ്‌ വിജയ  രമാനിയെ സ്ഥലം മാറ്റിയതില്‍ കോടതി ബഹിഷ്‌കരിച്ച്‌ അഭിഭാഷകര്‍
ചെന്നൈ: മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ താഹില്‍രമാനിയെ മേഘാലയയിലേക്ക്‌ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം തുടരുന്നു.

 കൊളീജിയം തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട്ടിലുടനീളം അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. ഇന്നും ജോലിയില്‍ നിന്ന്‌ വിട്ട്‌ നിന്ന ചീഫ്‌ ജസ്റ്റിസ്‌ താഹില്‍രമാനി ഔദ്യോഗിക വസതി ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ആഹ്വാനവുമായാണ്‌ തമിഴ്‌നാട്ടിലുടനീളം അഭിഭാഷകര്‍ പ്രതിഷേധിച്ചത്‌. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതിന്‌ പിന്നാലെ മദ്രാസ്‌ ഹൈക്കോടതിയുടെ കവാടം അഭിഭാഷകര്‍ ഉപരോധിച്ചു. 

തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊളീജിയത്തിന്‌ മദ്രാസ്‌ ഹൈക്കോടതി അഭിഭാഷകര്‍ കത്ത്‌ നല്‍കിയിരുന്നു. ചീഫ്‌ ജസ്റ്റിസ്‌ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതിയും കേന്ദ്രവും അംഗീകരിക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

രാജി പിന്‍വലിക്കണമെന്ന്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വസതിയിലെത്തി ആവശ്യപ്പെട്ടങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ മറുപടി നല്‍കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക