Image

ചന്ദ്രശേഖരന്‍ വധം: കള്ളപ്രചാരണം നടത്തുന്നത് ഇടതുമാധ്യമങ്ങളെന്ന് ആര്യാടന്‍

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധം: കള്ളപ്രചാരണം നടത്തുന്നത് ഇടതുമാധ്യമങ്ങളെന്ന് ആര്യാടന്‍
കൊച്ചി: ചന്ദ്രശേഖരന്‍ വധത്തില്‍ കള്ളപ്രചാരണം നടത്തുന്നത് ഇടതു മാധ്യമങ്ങളാണെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സംഭവത്തില്‍ സിപിഎമ്മിനെതിരേ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന പിണറായി വിജയന്റെ ആരോപണത്തോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.

പ്രതികളെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞേ പിടികൂടൂവെന്ന പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് പിണറായിയുടെ ആഗ്രഹം മാത്രമാണെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. പ്രതികളെ പിടിച്ചാല്‍ അത് ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുമെന്നതിനാലാണ് പിണറായി ഇങ്ങനെ പറയുന്നതെന്നും ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക