Image

ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്രൃം

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്രൃം

കോഴിക്കോട്: സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പൂര്‍ണ സ്വാതന്ത്രൃം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാഹ്യ ശക്തികളുടെഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ സംതൃപ്തനാണെന്നും അദ്ദേഹം വടകര ടി.ബിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ല. നിഷ്ഠൂരമായ ഈ കൊലപാതകത്തെ കുട്ടിക്കളിയായി കാണാന്‍ ആവില്ല. അന്വേഷണത്തെ ബാധിക്കുന്ന പ്രസ്താവനകള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിനെതിരായ ആരോപണം രേഖാമുലം എഴുതി തന്നാല്‍ അന്വേഷിക്കുമെന്നും അന്വേഷണത്തില്‍ സര്‍ക്കാറിന്റെ ഒരു ഇടപെടലും ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ നാദാപുരത്ത് വ്യക്തമാക്കി. നാദാപുരം പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

അതേസമയം, മുന്‍ വ്യവസായ മന്ത്രിയും സി.പി.എം നേതാവുമായ എളമരം കരീം വടകരയില്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക