Image

പുത്തനോണം (ബിന്ദു ടിജി)

Published on 11 September, 2019
പുത്തനോണം (ബിന്ദു ടിജി)
ഞാനെന്‍റെ ഹൃദയത്തില്‍
ഒരോണം പാത്തു വെച്ചിരുന്നു .
എനിക്ക് ഭയമായിരുന്നു
ഹൃദയം നിശ്ചലമാകും
ഓണം എനിക്ക് നഷ്ടമാകും
 ഞാനെന്നെ നിരന്തരം ശാസിച്ചു
"ഓണം സൂക്ഷിച്ചു വെക്കണം"

 കാലം കടന്നു പോയി
പ്രളയവും കൊടുങ്കാറ്റും
ഭൂമിയെ വിഭജിച്ചു

ഒടുവില്‍ ആ മാന്ത്രിക നിമിഷവും വന്നെത്തി
എന്‍റെ ഹൃദയം നിശ്ചലമായി
അന്നൊളിപ്പിച്ച ഓണത്തിന്റെ നേരിയ സ്മൃതി മാത്രം ബാക്കിയായി .

നിരാശയും വേദനയും മറക്കാന്‍
ഒരിളങ്കാറ്റ് തേടി ഞാന്‍ ജന്നല്‍ തുറന്നു
 നിരത്തില്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കുന്നു പുത്തനോണം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക