Image

ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: തുഷാര്‍

Published on 11 September, 2019
ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: തുഷാര്‍
തിരുവനന്തപുരം: തനിക്കെതിരെ യു.എ.ഇ കോടതിയില്‍ ചെക്ക് തര്‍ക്കവുമായി ബന്ധപ്പെട്ട് വ്യാജ പരാതി നല്‍കിയ തൃശൂര്‍ സ്വദേശിയായ വ്യാവസായി നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ ഉടന്‍ തന്നെ പരാതി നല്‍കും. നാസിലിന് തന്റെ പേരിലുള്ള ചെക്ക് കൈമാറിയ വ്യക്തിയെ മനസിലായെന്നും കേസ് കൊടുക്കുന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും,
ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തുഷാര്‍ വ്യക്തമാക്കി.
യു.എ.ഇയിലെ നിയമം അനുസരിച്ച് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികള്‍ തനിക്കെതിരെ ചെയ്തിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പരാതി കോടതിയില്‍ ഫയല്‍ ചെയ്യും. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക