Image

ഓം കുമ്മനത്തിന് സ്വീകരണം നല്‍കി

Published on 12 September, 2019
ഓം കുമ്മനത്തിന് സ്വീകരണം നല്‍കി
ലോസ് ആഞ്ചലസ്  ഓര്‍ഗനൈസേഷന്‍സ് ഓഫ് ഹിന്ദു മലയാളി (ഓം) മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ആദരിച്ചു. ഓം അംഗങ്ങളുടെ കുടുംബ സംഗമത്തിനെത്തിയ കുമ്മനത്തെ പ്രസിഡന്റ് വിനോദ് ബാഹുലേയന്‍ ബൊക്കെ നല്‍കി  സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കുമ്മനത്തെ വേദിയിലേക്ക് ആനയിച്ചത്.

നഷ്ടപ്പെട്ടുപോയ കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും പാരമ്പര്യ ങ്ങളെയും തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോഥാനമെന്ന് കുമ്മനം പറഞ്ഞു.ഇതിനായി വിവിധതലത്തില്‍ സഹായം നല്‍കാന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ രാംദാസ് പിള്ള , രവി വള്ളത്തേരി എന്നിവര്‍ പൊന്നാട അണിയിച്ചു. പ്രൊഫ് ജയകൃഷ്ണന്‍, പി ശ്രീകുമാര്‍ സുരേഷ് ഒമാന്‍ , ഡോ സിന്ധു പിള്ള എന്നിവര്‍ സംസാരിച്ചു. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടി പറഞ്ഞു. മലയാളികളുടെ സാംസ്കാരിക സംഘടനയായ 'കല' യുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കുമ്മനം നിര്‍വ്വഹിച്ചു.


ഓം കുമ്മനത്തിന് സ്വീകരണം നല്‍കിഓം കുമ്മനത്തിന് സ്വീകരണം നല്‍കിഓം കുമ്മനത്തിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക