Image

നക്‌സല്‍ നേതാവ് നാരായണ്‍ സന്യാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Published on 07 May, 2012
നക്‌സല്‍ നേതാവ് നാരായണ്‍ സന്യാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച നക്‌സല്‍ നേതാവ് നാരായണ്‍ സന്യാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സന്യാളിന് 78 വയസുണ്‌ടെന്നും പത്ത് വര്‍ഷത്തെ ശിക്ഷാകാലയളവിലെ ആറ് വര്‍ഷവും സന്യാള്‍ തടവില്‍ കഴിഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയില്‍ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനും പീയൂഷ് ഗുഹയ്ക്കുമൊപ്പമാണ് 2010 ഡിസംബര്‍ 24 ന് സന്യാളിനെ ഛത്തീസ്ഗഢ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ആന്ധ്രയിലെ ഖമ്മത്തു നിന്ന് 2006 ജനുവരിയിലാണ് നാരായണ്‍ സന്യാളിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഛത്തീസ്ഗഢ് ഹൈക്കോടതി സന്യാളിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക