Image

ലൈവ്പ്രദര്‍ശനം പോലെ ഒരു പുസ്തകം (അശ്വതി എം.എസ്)

Published on 12 September, 2019
ലൈവ്പ്രദര്‍ശനം പോലെ ഒരു പുസ്തകം (അശ്വതി എം.എസ്)
ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ആഫ്രിക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ,സ്വാതന്ത്ര്യങ്ങളുടെ...ഇഷ്ടങ്ങളുടെ ഇടമായിരുന്ന അറബ് രാജ്യമായിരുന്ന ടുണീഷ്യ. ടുണിഷ്യ വിട്ട് ഫ്രാന്‍സില്‍ അധ്യാപകനായി കുടിയേറിയ തൗഫീഖ് ഫ്രഞ്ച്കാരി ഭാര്യ കാതറിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാഴ്ചത്തെ അവധിക്കാലം ടുണീഷ്യയില്‍ ജീവിക്കുന്ന ഇളയ സഹോദരന്‍ ഇബ്രാഹിമിനും ഭാര്യ യുസ്‌റയ്ക്കും മകന്‍ വാഇല്‍ നും ഒപ്പം ചില വഴിക്കാന്‍ തീരുമാനിക്കുന്നു.

ബസാതിന്‍ കോളനിയിലെ കല്ലുപാകിയ വീഥിയിലൂടെ ഇബ്രാഹിമിന്റെ അപ്പാര്‍ട്ട് മെന്‍റില്‍ വന്നുകയറിയ നിമിഷം മുതല്‍ ടുണീഷ്യയിലെ മനുഷ്യരിലെ മാറ്റങ്ങള്‍ തൗഫീഖ് തിരിച്ചറിഞ്ഞു തുടങ്ങി.യുസ്‌റ ഹിജാബ് ധരിച്ചു തുടങ്ങിയിരിക്കുന്നു.മതം എല്ലാവരെയും വരിഞ്ഞ് മുറുക്കിതുടങ്ങിയിരിക്കുന്നു.ഹിജാബ് ധരിക്കുമ്പോഴും യുസ്‌റ മതം പറയാത്ത ടി.വി പരിപാടികള്‍ ആസ്വദിക്കുന്നുമുണ്ട്.

രണ്ടാഴ്ചക്കാലത്തെ ഓരോ ദിനവും തൗഫീഖ് യുസ്‌റ കൊടുക്കുന്ന പ്രഭാതഭക്ഷണ ശേഷം നഗരത്തിലേക്കിറങ്ങുന്നു.കോഫിമണമുള്ള തെരുവുകളിലും റെസ്‌റ്റോറന്‍റുകളിലും ബസ്റ്റാന്‍ഡു കളിലും നടവഴികളിലും ആള്‍ക്കൂട്ടങ്ങ ളിലും വല്ലാത്ത അപരിചിതത്വം തൗഫീഖ് അനുഭവി ക്കുന്നു.പണ്ട് തനിക്കിഷ്ടം തോന്നിയിരുന്ന യുസ്‌റ യുടെ അയല്‍ക്കാരി നഈമ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനാല്‍ ആളുകളുടെ കണ്ണില്‍ വേശ്യയാകുന്നു.തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെടാറുള്ള നഈമയുടെ മറയ്ക്കപ്പെടേണ്ട മനോഹരമായ തലമുടി ള്ളംകാറ്റില്‍ പാറിക്കളിക്കുമ്പോള്‍ തെരുവ് അസ്വസ്ഥമാവുന്നു.സ്ത്രീ അവളുടെ സൗന്ദര്യത്തിന്റെ അഴകളവുകള്‍ ഹിജാബിനകത്ത് മൂടിവെക്കുമ്പോള്‍ മാത്രം അവള്‍ നല്ല വളാകുന്നു.

യുസ്‌റയുടെ അനിയത്തി ലൈല മനോഹരമായ കുഞ്ഞുടുപ്പകളില്‍ ഓഫീസില്‍ പോവുമ്പോ ടുണീഷ്യ തുറിച്ചു നോക്കുന്നു.അതി നാല്‍ മാത്രം അവള്‍ അസ്വസ്ഥയാണ്.സ്വാതന്ത്ര്യമാ ഗ്രഹിച്ച് ലൈല ഫ്രാന്‍സ് സ്വപ്നം കാണുന്നു.മതപരമായി ത്രീവ്രതയിലേക്കു പോവുന്ന ടുണീഷ്യയെ ആണ് തൗഫീഖ് കാണുന്നത്.സ്ത്രീകള്‍ തടവറക ളിലടയ്ക്കപ്പെട്ട പ്രതീതി.ഹിജാബ് ധരിക്കുമ്പോഴും യുസ്‌റയടക്കമുള്ള ടുണീഷ്യന്‍ സ്ത്രീകള്‍ മതത്തി ന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിതരാവാന്‍ ആഗ്ര ഹിക്കുന്നു.

പുരുഷന്‍മാര്‍ എല്ലാറ്റിന്റെയും പരമാധികാരികള്‍.അവര്‍ക്കെന്തുമാവാം.അവര്‍ ഭാര്യമാരെ വഞ്ചിച്ച് തെരുവുവേശ്യകളെ പ്രാപിക്കുമ്പോഴും അതേ രീതിയില്‍ സ്ത്രീകള്‍ അന്യരുമായി സ്‌നേഹത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ അസ്വസ്ഥരാ വുന്നു.എതിര്‍ക്കുന്നു.സ്ത്രീ ഒരുങ്ങിക്കൂടണമെന്ന തീവ്രമായ മത ബോധത്തിലേക്ക് ടുണീഷ്യ എന്ന ഇസ്ലാംരാഷ്ട്രം കൂപ്പുകുത്തുമ്പോള്‍ ..അവധിക്കാലം കഴിഞ്ഞ് തിരികെപോവുന്ന തൗഫീഖ് ആശ്വാസം കണ്ടെത്തുകയാണ് ഹബീബ് സാലിമി എന്ന ഫ്രഞ്ച്പൗരത്വമുള്ള അറബ് നോവലിസ്റ്റു അറബിയില്‍ത്തന്നെ നോവലുകള്‍ രചിക്കുമ്പോള്‍ സാഹിത്യലോകത്ത് ടുണീഷ്യ വളരുകയായിരുന്നു.

ലൈവ്പ്രദര്‍ശനം പോലെയാണ് എഴുത്ത്.ഓരോ നിമിഷവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം നാം സഞ്ചരിക്കും. മനോഹരമായ ഈ നോവലിനെ മനോഹരമായ വിവര്‍ത്തനത്തിലൂടെ ഡോ.ഷംനാന്‍  എന്‍ .മലയാള വിവര്‍ത്തനശാഖയെ സമ്പുഷ്ടമാക്കുന്നു.

ടുണീഷ്യയിലെ പെണ്ണുങ്ങള്‍
ഹബീബ് സാലിമി
വിവ: ഡോ.ഷംനാദ് എന്‍
ഗ്രീന്‍ബുക്‌സ്
വില: 225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക