Image

സി.പി.എമ്മില്‍ നിന്ന്‌ വിട്ടുപോയവര്‍ക്ക്‌ ഭീഷണി

Published on 07 May, 2012
സി.പി.എമ്മില്‍ നിന്ന്‌ വിട്ടുപോയവര്‍ക്ക്‌ ഭീഷണി
തിരുവനന്തപുരം: സി.പി.എമ്മില്‍ നിന്ന്‌ വിട്ടുപോയവര്‍ക്ക്‌ പാര്‍ട്ടിയുടെ ഭീഷണി. സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട തിരുവനന്തപുരത്തെ വി.എസ്‌ പക്ഷത്തെ പ്രമുഖനായിരുന്ന എസ്‌.സുശീലന്‍, പാലക്കാട്‌ ജില്ലയില്‍ നിന്ന്‌ പാര്‍ട്ടി വിട്ട എം.ആര്‍.മുരളി എന്നിവര്‍ക്ക്‌ പാര്‍ട്ടിയുടെ വധ ഭീഷണി.

എം.ആര്‍. മുരളിക്ക്‌ മൂന്നുതവണ സി.പി.എം വധഭീഷണി മുഴക്കിയിരുന്നു. ജീവന്‌ ഭീഷണിയുണെ്‌ടന്നും അതിനാല്‍ അതീവജാഗ്രത പാലിക്കണമെന്നും സ്‌പെഷല്‍ ബ്രാഞ്ച്‌, സ്റ്റേറ്റ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ തുടങ്ങിയവ മുരളിക്കു മുന്നറിയിപ്പുനല്‌കി. പോലീസ്‌ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പു നല്‌കിയിട്ടുണെ്‌ടന്നും എന്നാല്‍ ഇത്തരത്തില്‍ ചിന്തിച്ച്‌ ജീവിക്കാന്‍ തനിക്കു കഴിയില്ലെന്നും എം.ആര്‍. മുരളി പറഞ്ഞു.

സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട തലസ്ഥാനത്ത്‌ വി.എസ്‌ പക്ഷത്തെ പ്രമുഖനായിരുന്നു സുശീലന്‍. നെയ്യാറ്റിന്‍കരയില്‍ തോറ്റാലും ജയിച്ചാലും പണിയുറപ്പെന്നാണ്‌ സുശീലന്‌ നല്‍കിയിരിക്കുന്ന മുന്നറിയിപ്പത്രേ. എസ്‌.സുശീലന്റെ വീടിനു മുന്നില്‍ ശനിയാഴ്‌ച രാത്രി ബൈക്കിലെത്തിയ രണ്‌ട്‌ പേരാണ്‌ ഭീഷണി മുഴക്കി തിരിച്ചു പോയതെന്ന്‌ എസ്‌.സുശീലന്‍ പറഞ്ഞു. ഈ സമയത്ത്‌ സുശീലന്‍ ടി.പി.ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടു പോയിരുന്നു. തിരിച്ചെത്തിയ ഉടന്‍ പരാതി നല്‍കുമെന്ന്‌ സുശീലന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ആര്‍.ശെല്‍വരാജിന്റെ സന്തത സഹചാരിയാണ്‌ ഇപ്പോള്‍ എസ്‌.സുശീലന്‍. ശെല്‍വരാജ്‌ രാജിവച്ചയുടനെ അദ്ദേഹത്തെ ജനകിയ വികസന സമിതിയുടെ ഭാഗമാക്കി അവതരിപ്പിച്ചത്‌ സുശീലനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക