Image

സ്ത്രീകളുടെ മീശ വളര്‍ച്ച തടയാന്‍ ഹോര്‍മോണ്‍ ചികിത്സ

Published on 14 September, 2019
സ്ത്രീകളുടെ മീശ വളര്‍ച്ച തടയാന്‍ ഹോര്‍മോണ്‍ ചികിത്സ
സ്ത്രീകളുടെ മീശ വളര്‍ച്ച തടയാന്‍ ഹോര്‍മോണ്‍ ചികിത്സ ഉത്തമം. കുറഞ്ഞത് പത്തു മാസമെങ്കിലും ചികിത്സ നടത്തിയാലേ ഇത് മാറുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ. രോമം താല്‍ക്കാലികമായി കളയാന്‍ ലേസര്‍ തെറാപ്പി, ഇലക്ട്രോളൈസിസ്, വാക്‌സിങ്, ബ്ലീച്ചിങ് തുടങ്ങിയ മാര്‍ഗം വഴി കഴിയും. അതിന് ഒരു കോസ്മറ്റിക് ഡോര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടാം.

അമിത വണ്ണമുള്ളവരില്‍ പിസിഒഡി എന്ന ഹോര്‍മോണ്‍ പ്രശ്‌നത്തെത്തുടര്‍ന്ന് താടിയിലും മേല്‍ചുണ്ടിലും പുരുഷന്മാരെപ്പോലെ രോമവളര്‍ച്ചയുണ്ടാകും. അവരില്‍ ആര്‍ത്തവ ക്രമക്കേടുകളും ഉണ്ടാകും. താടിയും മീശയും ക്രമമല്ലാത്ത ആര്‍ത്തവവും ഉണ്ടാകാനുള്ള മറ്റൊരു കാരണം, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഹെര്‍പ്യൂട്ടിസം എന്ന പ്രശ്‌നമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക