Image

കൊലപാതകത്തിന്‌ സിപിഎമ്മിലെ ഒരു വിഭാഗം: ചന്ദ്രശേഖരന്റെ ഭാര്യ

Published on 07 May, 2012
കൊലപാതകത്തിന്‌ സിപിഎമ്മിലെ ഒരു വിഭാഗം: ചന്ദ്രശേഖരന്റെ ഭാര്യ
കോഴിക്കോട്‌: തന്റെ ഭാര്‍ത്താവിനെ കൊലപ്പെടുത്തിയത്‌ സിപിഎമ്മിലെ ഒരു വിഭാഗമാണെന്ന്‌ കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമ.സ്വകാര്യ ചാനലിനോട്‌ വെളിപ്പെടുത്തി. അവര്‍ നശിപ്പിക്കുമെന്ന്‌ അദ്ദേഹം പറയാറുണ്ടായിരുന്നു. കൊലപാതകം ചെയ്‌തവരെയല്ല, ചെയ്യിച്ചവരെ പുറത്തു കൊണ്ടു വരണമെന്നും അവര്‍ പറഞ്ഞു.

ഇത്‌ രാഷ്‌ട്രീയ കൊലപാതകമാണ്‌. സിപിഎമ്മിലെ ഒരു വിഭാഗമാണ്‌ കൊലയ്‌ക്ക്‌ പിന്നില്‍. ആ വിഭാഗത്തിനെതിരായാണ്‌ ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഗൂഢാലോചന നടത്തിയത്‌ സിപിഎമ്മാണെന്നും രമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക