Image

തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 15 September, 2019
തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം സാഹിത്യ പുരസ്കാരം സമ്മാനിച്ചു
നടനും നിര്‍മ്മാതാവും കാലിഫോര്‍ണിയയില്‍ സ്ഥിര താമസമാക്കിയ പ്രവാസി എഴുത്തുകാരനുമായ ശ്രീ. തമ്പി ആന്റണി ശ്രേഷ്ഠ മലയാളത്തിനായി സമര്‍പ്പിച്ച കഥയായ "വാസ്‌കോഡിഗാമ "യ്ക്ക് ബഷീര്‍ അമ്മ മലയാളം പുരസ്കാരം നല്‍കി ആദരിച്ചു. മലയാളത്തിന്റെ  പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് പുരസ്കാരം തമ്പി ആന്റണിക്ക് സമ്മാനിച്ചത്.

വൈക്കം മുഹമ്മദ് ബഷീര്‍ കുടുംബ സമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിന് മുന്‍പില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി അദ്ധ്യക്ഷന്‍ ശ്രീ. കിളിരൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ഡോ.പോള്‍ മണലില്‍ ആമുഖ പ്രഭാഷണം നടത്തി. ബഷീര്‍ അമ്മ മലയാളം ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ലാലി മോള്‍ ആദരഭാഷണം നടത്തി. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എം.ഡി ബാബുരാജ് പ്രശസ്തി പത്രം വായിച്ചു പ്രൊഫ.എം.എന്‍ കാരശേരി മുഖ്യ പ്രഭാഷണം നടത്തി.

 സംവിധായകരായ സിബി മലയില്‍, ബി.ഉണ്ണി കൃഷ്ണന്‍, പോള്‍ മണലില്‍, ജോസ് പനച്ചിപ്പുറം, മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ.ടോമി കല്ലാനി, എം.ഡി ബാബുരാജ്, മോഹന്‍ ഡി ബാബു, പ്രൊഫ.കെ.എസ്.സിന്ധു, ഡോ.യു. ഷംല, ഡോ.എസ്.ലാലി മോള്‍, ഡോ.അംബിക.എ.നായര്‍, ഡോ.വി.ടി.ജലജകുമാരി, സുധാംശു ,സണ്ണി, ചെറിയാന്‍ തുടങ്ങി സാഹിത്യ സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ചു സമ്മാനിച്ചു. തലയോലപറമ്പ് സ്വദേശികളായ ഗാനരചയിതാവ് അജീഷ് ദാസന്‍, എഴുത്തുകാരനായ മജീദ് സെയ്ദ് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.തമ്പി ആന്റണി മറുപടി പ്രസംഗം നടത്തി. ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ ഡോ.വി.ടി ജലജാകുമാരി സ്വാഗതവും, ജസ്റ്റിന്‍ പി.ജയിംസ് നന്ദിയും അറിയിച്ചു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ വാസ്‌കോഡ ഗാമ രണ്ടാം പതിപ്പിലേക്ക് കടന്ന വേളയിലാണ് മലയാളത്തിന്റെ സുല്‍ത്താന്റെ പേരിലുള്ള പുരസ്കാരം തമ്പി ആന്റണിയെ തേടിയെത്തിയത്.ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ചെറു കഥകളിലൂടെ തുടങ്ങിയ തമ്പി ആന്റണിയുടെ എഴുത്തുകളില്‍ അമേരിക്കയിലെ ജീവിതാനുഭവങ്ങളാണ്.മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു വരുന്നു.മലയാളവും ഹോളിവുഡും ഉള്‍പ്പെടെ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ചിത്രങ്ങളില്‍ നായകനായി. "ബിയോണ്ട് ദി സോള്‍ " എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ചിരുന്നു. അമേരിക്കന്‍ ചലച്ചിത്ര മേളകളില്‍ അഭിനയത്തിനുള്ള അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ തമ്പി ആന്റെണിയാണ്. ആദ്യ പുസ്തകമായ " ഇടിച്ചക്ക പ്ലാമൂട് പോലീസ് സ്‌റ്റേഷന്‍ " എന്ന ഹാസ്യ നാടക സമാഹാരം ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ചു.മല ചവിട്ടുന്ന ദൈവങ്ങള്‍ എന്ന കവിതാ സമാഹാരം, ഭൂതത്താന്‍ കുന്ന് എന്ന നോവല്‍ എന്നിവ ഡി.സി ബുക്‌സും ചെറുകഥാ സമാഹാരമായ പെണ്‍ ബൈക്കര്‍ മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിച്ചു. വാസ്‌കോഡ ഗാമ സിനിമയായി ഉടന്‍ വെള്ളിത്തിരയിലുമെത്തും.ഏറ്റവും പുതിയ നോവലായ കൂനമ്പാറക്കവല, ചിക്കാഗോയിലെ മഞ്ഞ് എന്നിവ അച്ചടിയിലാണ്.

കോട്ടയം ജില്ലയിലെ പൊന്‍കുന്നം തെക്കേക്കുറ്റ് കുടുംബാംഗമാണ് തമ്പി ആന്റണി. അടുത്തിടെ പുറത്തിറങ്ങിയ പുഴയമ്മ ഈലം എന്നീ സിനിമകളില്‍ നായകനായി അഭിനയിച്ചു.

തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം സാഹിത്യ പുരസ്കാരം സമ്മാനിച്ചു
Join WhatsApp News
George Mathew 2019-09-16 14:10:38
Congratulations
നെക്സ്റ്റ് 2019-09-16 19:35:40
അടുത്തതായി അഭിനയിത്തിനുള്ള പ്രേംനസീർ ബാപ്പ അവാർഡ് ആവട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക