Image

മൗനനൊമ്പരം (ഹാസ്യകവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)

Published on 15 September, 2019
മൗനനൊമ്പരം (ഹാസ്യകവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)
മനസ് ഇന്ന് പൂരം കഴിഞ്ഞൊരു പുരപറമ്പ് പോലെ
കഴിഞ്ഞകാല ഏടുകള്‍ ഓരോന്നായി അടര്‍ന്നുവീഴുമ്പോള്‍
മനസില്‍ മൗനനൊമ്പരങ്ങള്‍ മാത്രം.

നേതാവ് വിളിയില്‍ ഒന്നാമന്‍, ഇങ്കിലാബ് വിളിയിലും
കസേരകളിയില്‍ ഒന്നാമന്‍ കസേര തെറിപ്പിക്കാനും പറപ്പിക്കാനും
എന്തിനും ഏതിനും കൂട്ടത്തല്ല്, ഓട്ടം ഒളിച്ചോട്ടം
തീവെയ്ക്കല്‍, കല്ലേറ്, ഗുസ്തി, പലായനം.
നേതാവ് ആയി നാല് മാലോകരെ അറിയിക്കാന്‍
പന്തം കൊളുത്തി പ്രകടനം, ആനവാലില്‍ ഊഞ്ഞാലാട്ടം

എല്ലാറ്റിനും, ഏതിനും മുന്നില്‍ ഒരു മുന്‍നിര പ്രവര്‍ത്തകന്‍
ഗവണ്‍മെന്റ് വണ്ടിയില്‍ തീയിടുന്ന ഒരു തീപ്പൊരി
വിപ്ലവകാരി നാട്ടിലെ ഒരു പെരുന്തച്ചന്‍
മനസ് എപ്പോഴും ഒരു പോര്‍ക്കളം
അവനെ ക്രൂശിക്ക, ക്രൂശിക്ക വിളിയിലും മറ്റും

ഇന്ന് മനസ് മൗനം. പൂരം കഴിഞ്ഞതുപോലെ
കൂട്ടുകൂടിയവര്‍ അകന്നു, കൂടെ നിന്നവരും
കട്ടിലില്‍, ഹോസ്പിറ്റലില്‍, തിരിഞ്ഞും മറിഞ്ഞും
വേദനസംഹാരിയില്‍ വേദന മറയ്ക്കുമ്പോള്‍
ഇടികൊണ്ട് ഒടിഞ്ഞ വാരിഎല്ലുകള്‍ ഓരോന്നായി
വിരിഞ്ഞ് മുറുകി വേദനയില്‍ പുളയുന്നു
ടിയര്‍ ഗ്യാസും, പോലീസും, ലാത്തിയും അപ്പോഴും മുന്നില്‍
മനസ്സില്‍ മുഷ്ടി ചുരുട്ടി നൃത്തമാടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക