Image

സ്വന്തം കുഞ്ഞിനെ അമ്മ കൊല്ലുമോ? പ്രസവാനന്തര വിഷാദം (പിപിഡി)

Published on 16 September, 2019
സ്വന്തം കുഞ്ഞിനെ അമ്മ കൊല്ലുമോ? പ്രസവാനന്തര വിഷാദം (പിപിഡി)
മനസ്സും മനുഷ്യരുംഉള്ളിലെ കോളിളക്കവും(ആന്‍ഡ്രൂ)

യക്ഷികളും ഗന്ധര്‍വന്മാരും, കുട്ടി ചാത്തന്മാരും, പിശാചുക്കളും, ഇബിലീസുകളും ഒക്കെ തേരാ പാരാ ഈ ഭൂമിയില്‍ മനുഷ്യരെ പീഡിപ്പിച്ച ഒരു കാലം വളരെ വിദൂരം അല്ല. ഇപ്പോള്‍ പീഡനം മനുഷ്യര്‍ തന്നെ ഏറ്റെടുത്ത് കൊണ്ടാവാം ഇവരെ ഇപ്പോള്‍ കാണാറില്ല. അതോ മനുഷ്യര്‍ കൂടുതല്‍ ശാസ്ത്രിയമായിബോധവല്‍ക്കരിക്കപ്പെട്ടതോ?

മനുഷ്യന്റെതലച്ചോറില്‍ മാത്രം ആണ് ഇവ ഒക്കെ എന്നും നിലനിന്നിരുന്നത്. തലച്ചോറിനുള്ളില്‍ നടക്കുന്ന രാസ പ്രവത്തനങ്ങള്‍ആണ് ഇത്തരം സാങ്കല്പിക ജീവികളെയും ദൈവത്തേയും സൃഷ്ടിക്കുന്നത്. ഇത്തരം മാനസിക ഇളക്കങ്ങള്‍ക്കു മത പുരോഹിതനോ മാന്ത്രികനോ കാര്യമായ പരിഹാരം ഉണ്ടാക്കുവാന്‍ സാധിക്കില്ല. സ്വയം ചികിത്സ മാനസിക രോഗങ്ങളെഭ്രാന്ത് ആക്കി മറ്റും.

അതിനാല്‍ മനോരോഗ ലക്ഷണങ്ങള്‍ ഒരു മനുഷ്യനില്‍ കണ്ടാല്‍,ശാസ്ത്രം പഠിച്ച ഒരു മനോരോഗ വിധക്തനെ കാണിക്കുക. പഠിക്കാത്തവനെ കൊണ്ട്ചികില്‍സിപ്പിച്ചാല്‍അവനും മനോരോഗി ആയി മാറും. മനോരോഗത്തെ നാണക്കേട് എന്ന മട്ടില്‍ കാണുന്നതും അറിവില്ലായ്മ തന്നെ. സാധാരണ കാണുന്ന ചില മനോരോഗങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ തുടരെ പ്രസിധികരിക്കുന്നു.

രോഗ ലക്ഷണം വായിച്ചു അത് അനുകരിച്ചു രോഗി ആയി മാറുകയോ അഭിനയിക്കുകയോ അരുത് എന്നും അഭ്യര്‍ഥിക്കുന്നു. ആ പ്രവണതയും ഒരു മനോരോഗം ആണ്. ഇന്നത്തെ ഭൂമിയില്‍ കാണുന്ന പ്രശ്‌നങ്ങളുടെ മൂല കാരണങ്ങള്‍ മനുഷ്യന്റെ ആര്‍ത്തിയും ദാരിദ്രവും ആണ്. ഇവയെ ഇല്ലാതാക്കിയാല്‍ ഇ ഭൂമി പറുദീസ ആയി മാറും.

സ്വന്തം കുഞ്ഞിനെ അമ്മ കൊല്ലുമോ?പ്രസവാനന്തര വിഷാദം (പിപിഡി)

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ (പിപിഡി) പ്രസവവുമായി ബന്ധപ്പെട്ട ഒരു തരം മാനസികാവസ്ഥയാണ്, ഇത് രണ്ട് ലിംഗങ്ങളെയും ബാധിക്കും. കടുത്ത സങ്കടം, കുറഞ്ഞഉര്‍ജ്ജം, ഉത്കണ്ഠ, കാരണം ഒന്നും ഇല്ലാതെ കരയുക, ക്ഷോഭം, ഉറക്കത്തിലോ ഭക്ഷണരീതിയിലോ ഉള്ള മാറ്റങ്ങള്‍ എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.

പ്രസവത്തെത്തുടര്‍ന്ന് സാധാരണയായി ഒരാഴ്ച മുതല്‍ ഒരു മാസത്തിനുള്ളിലാണുഇവ ആരംഭിക്കാറ്.പിപിഡിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും ശാരീരികവും വൈകാരികവും ജനിതകവുമായ ഘടകങ്ങളുടെ മാറ്റമാണെന്നാണുആണ് അനുമാനം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ഇതില്‍ ഉള്‍പ്പെടാം. പ്രസവാനന്തര വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ വ്ര്യത്യസ്തസ്വഭാവം ഒരേ വെക്തിതന്നെ കാണിക്കുക, കുടുംബത്തില്‍ തുടരെ ഉള്ള വിഷാദ രോഗം, മാനസിക സമ്മര്‍ദ്ദം, പ്രസവത്തിന്റെസങ്കീര്‍ണതകള്‍, പിന്തുണയുടെ അഭാവം, അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗത്തിലെ തകരാറ് എന്നിവയുംഅപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗനിര്‍ണയം ഓരോവ്യക്തിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

മിക്ക സ്ത്രീകളുംപ്രസവ ശേഷം ഒരു ഹ്രസ്വ കാലം വിഷാദ രോഗം അനുഭവിക്കാറുണ്ട്.

എന്നാല്‍ നീണ്ട കാലം ഇത്തരം വിഷാദ അവസ്ഥ തുടര്‍ന്നാല്‍മനശാസ്ത്രപരമായ പിന്തുണ ഇവര്‍ക്ക് നല്‍കണം. പിപിഡി ചികിത്സയില്‍ കൗണ്‍സിലിംഗോ മരുന്നുകളോ ഉള്‍പ്പെട്ടേക്കാം. വ്യക്തിപര(ഇന്റര്‍പര്‍സണല്‍ സൈക്കോതെറാപ്പി (ഐപിടി), കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി), സൈക്കോ ഡൈനാമിക് തെറാപ്പി എന്നിവ ഫലപ്രദമാണ്.

പ്രസവാനന്തരമുള്ള വിഷാദം പ്രസവശേഷം ഏകദേശം 15% സ്ത്രീകളെ ബാധിക്കുന്നു. പ്രസവിച്ച സ്ത്രികള്‍ക്കുമാത്രമല്ല,പുതിയ പിതാക്കന്മാരില്‍ 1% മുതല്‍ 26% വരെപി പി ഡി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രസവാനന്തര മാനസികാവസ്ഥയുടെ ഏറ്റവും കഠിന രൂപമായ പ്രസവാനന്തര പിരിമുറുക്കം െ്രസെക്കോസിസ്) പ്രസവത്തെത്തുടര്‍ന്ന് ആയിരം സ്ത്രീകളില്‍ ഒന്നോരണ്ടോ സ്ത്രികളിലെകാണാറുള്ളു. ഒരു വര്‍ഷത്തില്‍ താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രസവാനന്തര സൈക്കോസിസ്.

സാധാരണഗതിയില്‍, കുറഞ്ഞത് രണ്ടാഴ്ചക്ക്ശേഷംരോഗ ലക്ഷണങ്ങള്‍ തുടരുന്നത്കണ്ടാല്‍ മാത്രമാണുഇത് പി പി ഡിഎന്ന്കണക്കാക്കുന്നത്.

ലക്ഷണങ്ങള്‍ :-നിരന്തരമായ സങ്കടം, ഉത്കണ്ഠ അല്ലെങ്കില്‍ 'ശൂന്യമായ' മാനസികാവസ്ഥ, കഠിനമായ മാനസിക പിരിമുറുക്കം, നിരാശ, ക്ഷോഭം, അസ്വസ്ഥത, കോപം, നിരാശയുടെയോ നിസ്സഹായതയുടെയോ വികാരങ്ങള്‍,കുറ്റബോധം, ലജ്ജ, നിഷ്ഫലത, കുറഞ്ഞ ആത്മാഭിമാനം, മന്ദബുദ്ധി എന്നപോലെ പെരുമാറുക, വല്ലാത്തക്ഷീണം, പ്രസവിച്ച കുട്ടിയെപോലുംആശ്വസിപ്പിക്കാനുള്ള കഴിവില്ലായ്മ/താല്പര്യം ഇല്ലായ്മ, കുഞ്ഞുമായുള്ള ബന്ധം അംഗീകരിക്കാന്‍ മടി,കുഞ്ഞിനെ പരിപാലിക്കുന്നതില്‍ അപര്യാപ്തത. സമൂഹത്തില്‍ നിന്നും മാറി നില്‍ക്കുക,ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിത ഉറക്കം, ഏകാഗ്രതയുടെയും ഓര്‍മ്മയുടെയും കുറവ്, എന്നിവ കൂടാതെ മറ്റു ലക്ഷണങ്ങളും ഉണ്ടാകാം.

മസ്തിഷ്‌ക രാസവസ്തുക്കളുടെ അളവും മാറ്റങ്ങളും പ്രസവത്തിനുശേഷം ഉണ്ടാകുന്ന വിഷാദത്തിനു കാരണമായേക്കാം. പിപിഡി പ്രവര്‍ത്തനക്ഷമമാക്കുന്ന ചില അപകട ഘടകങ്ങളുണ്ട്. ഏതാനും ചിലത് നോക്കുക:-വൈദ്യസഹായം ആവശ്യമാണെങ്കിലും താങ്ങാന്‍ കഴിയില്ല, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ല. 20 വയസ്സിനു മുമ്പുള്ള ആദ്യത്തെ ഗര്‍ഭധാരണവും പ്രസവവും, അവിവാഹിതയുടെ പ്രസവം, കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്നുള്ള വേര്‍പാട്, ചെറുപ്പത്തിലോ കുട്ടികാലങ്ങളിലോ മാതാപിതാക്കളില്‍ നിന്ന് മോശം പിന്തുണ ലഭിച്ചു. പങ്കാളിയുടെ മോശം ബന്ധം. ഭവനം ഇല്ലായ്മ, സാമ്പത്തിക പ്രശ്‌നം, നേടിയ വിദ്യാഭ്യാസ നിലവാരത്തില്‍ തൃപ്തരല്ല, കുറഞ്ഞ ആത്മാഭിമാനം, കഴിഞ്ഞ അല്ലെങ്കില്‍ നിലവിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍, വിഷാദത്തിന്റെ കുടുംബ ചരിത്രം.

പ്രതിരോധം

വിഷാദരോഗം തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വിദ്യാഭ്യാസത്തിലൂടെയാണ്. പ്രസവത്തിനു മുന്‍പും ശേഷവും രോഗിക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള അവസ്ഥയെരോഗിയെയും, കുടുംബക്കാരെയും ബോധവല്‍ക്കരിക്കുക. മാനസിക, സാമ്പത്തിക സമാധാന ഭദ്രത ഉള്ള കുടുംബം ഏതൊരു വ്യക്തിയുടെയും വളര്‍ച്ചക്ക് അത്യാവശ്യം ആണ്.
Join WhatsApp News
ഗുപ്തഞ്ഞാന്‍ സിനിമ കണ്ടപ്പോള്‍ 2019-09-16 08:41:04
ഗുപത്ഞ്ഞാന്‍  സിനിമ കണ്ടത് ഇന്നും മനസ്സിൽ നിന്നും മാറിയിട്ടില്ല. എൻ്റെ സുഹൃത്തു ഭാര്യയുടെ ആദ്യ പ്രസവത്തിന്‌ ഭാര്യയുടെ നിർബന്ധം മൂലം  ഡെലിവറി റൂമിൽ കയറി. അദ്ദേഹം പുറത്തു വന്നത് ഓക്സിജൻ ടാങ്കും ഘടിപ്പിച്ചു സ്‌ട്രെച്ചറിൽ ആണ്. 
 ഗർഭിണികളെയും അമ്മമാരെയും; അവരുടെ കഷ്ടപ്പാടിനെയും ബഹുമാനത്തോടെ നമ്മൾ കാണണം. പ്രസവിച്ച സ്ത്രികൾക്ക് നമ്മുടെ വീടുകളിൽ കൊടുക്കുന്ന 'പ്രസവ രക്ഷ' അതിൻ്റെ ഗുണം ഇ ലേഖനം വായിച്ചപ്പോൾ മനസിൽ ആയി. പുതിയ തലമുറയ്ക്ക് ഇത് വല്ലതും അറിയുമോ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക