Image

ദുരന്ത മണ്ണിലേക്ക് സഹായവുമായി ദുബായ് മലപ്പുറം ജില്ലാ കെഎംസിസി

Published on 16 September, 2019
ദുരന്ത മണ്ണിലേക്ക് സഹായവുമായി ദുബായ് മലപ്പുറം ജില്ലാ കെഎംസിസി

മലപ്പുറം: ജില്ലയില്‍ പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് ദുബായ് മലപ്പുറം ജില്ലാ കെ.എംസിസിയുടെ സഹായം. അത്യാവശ്യ ഗാര്‍ഹിക ഉപയോഗസാധനങ്ങളും വൈറ്റ്ഗാര്‍ഡ് വോളണ്ടിയര്‍മാര്‍ക്കുള്ള സേവന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള 5 ടണ്‍ എയര്‍ കര്‍ഗോയാണ് യുഎഇയിലെ പ്രശസ്തമായ എം ഗ്രൂപ്പ് കാര്‍ഗോയുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എംപിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

ജില്ലയില്‍ പ്രളയം തകര്‍ത്ത പ്രദേശങ്ങള്‍ അടങ്ങിയ നിയോജക മണ്ഡലത്തിലെ മുസ്ലീം യുത്ത് ലീഗ് മണ്ഡലം കമ്മിറ്റികള്‍ വഴി ഈ സാധനക്കള്‍ അര്‍ഹരിലേക്ക് എത്തിക്കാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കുകയും മലപ്പുറം ജില്ല ദുബായ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഈ പ്രളയകാലത്ത് നാട്ടിലുണ്ടായിരുന്ന ജില്ലാ കെ.എംസിസി നേതാക്കള്‍ ദുരന്തപ്രദേശത്ത് സഹായങ്ങളുമായി എത്തിയിരുന്നു. ദുരന്ത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനത്തനങ്ങളില്‍ ദുബായ് കെ.എംസിസിയുടെ മലപ്പുറം ജില്ലാ നേതാക്കളടക്കം നാട്ടിലുള്ള നൂറുകണക്കിന് പ്രവാസികള്‍ പങ്കാളികളായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് വോളണ്ടിയര്‍ വിംഗായ വൈറ്റ്ഗാര്‍ഡുകള്‍ ഈ പ്രളയ ദുരന്ത മുഖത്ത് ആഴ്ചകളോളം സേവകരായി. ഇനിയൊരു ദുരന്ത സ്ഥലത്ത് ഓടിയെത്തും മുന്പ് വൈറ്റ്ഗാര്‍ഡ് വോളണ്ടിയര്‍മാര്‍ക്ക് അനിവാര്യമായും ആവശ്യമുള്ള സാധനങ്ങളും ഏറ്റുവാങ്ങിയവയിലുണ്ട്. പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ കമ്മിറ്റിയാണ് ദുബായ് മലപ്പുറം ജില്ലാ കെ.എംസിസി പ്രളയാനന്തരം നഷ്ട്ടപ്പെട്ട പാസ്‌പോര്‍ട്ട് അടക്കം പ്രമാണങ്ങള്‍ വീണ്ടെടുക്കുന്നതിന് നിയമ വിദഗ്ദര്‍ മായുള്ള കൂടിക്കാഴ്ചകള്‍ ദുബായില്‍ പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ പ്രസിഡന്റ് അന്‍വര്‍ മുള്ളന്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്,ശരീഫ് കുറ്റൂര്‍, എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, വി.കെ.എം. ഷാഫി, മുസ്തഫ അബ്ദുല്ലത്തീഫ്, ഗുലാം ഹസ്സന്‍ ആലംഗീര്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറന്പ്, ദുബായ് കെ.എംസിസി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി. ഷക്കീര്‍ ബാബു, സമദ് പൊന്നാട് , കെ.കെ.എം ഷാഫി, ഷരീഫ് കോട്ടപ്പുറം, കെ.എം അലി, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അസീസ് പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി പി.കെ നവാസ്, പുളിക്കല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ മജീദ്, പി.എന്‍ നബീല്‍, പി.ടി ഹിബത്തുല്ല, കെ.പി മുഹമ്മദ് ഷാഫി, അഷ്‌റഫ് കള്ളാടിയില്‍, കെ.കെ ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തയ്യില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക