തന്റെ 65 ാമത്തെ് ചിത്രത്തിനായി തയ്യാറെടുകുകന്നതിന്റെ തിരക്കിലാണ് നയന്‍താര. നെട്രിക്കണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നു. വിഘ്നേശിന്റെ ഉടമസ്ഥതിയിലുള്ള റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നയന്‍താരക്കൊപ്പം നില്ക്കുന്ന ചിത്രം പങ്ക്വെച്ച് വിഘ്നേശാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിച്ചത്. അടുത്തൊരു ചിത്രത്തിനായി ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്് എന്നാല്‍ പതിവ് റോളിലല്ല. ആദ്യമായി നിര്മ്മാതാവാകുകയാണ്്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്ത് വിടും. ഇതായിരുന്നു സെല്‍ഫിക്കൊപ്പം വിഘ്നേശ് നല്കിയ കുറിപ്പ്. ഈ ചിത്രത്തിലെ തന്റെ ലുക്ക് ആരാധകര്‍ ഇപ്പേള്‍ കാണേണ്ട എന്നതുകൊണ്ടാണ് നയന്‍സ് മുഖം മറിച്ചതെന്നും വിഘ്നേശ് പറയുന്നു.
1981 ല്‍ പുറത്തിറങ്ങിയ നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ പേര് തന്നെയാണ് പുതിയ ചിത്രത്തിനും നല്കിയിരിക്കുന്നയത്. പേര് ഉപയോഗിക്കാനുള്ള അനുമതി നേരത്തെ മേടിച്ചിരുന്നു. ചിത്രത്തില്‍ അന്ധയായാണ് നയന്‍സ് എത്തുന്നതെന്നാണ് സൂചന.