Image

നവജാത ശിശുക്കള്‍ക്ക് അംഗവൈകില്യം, ഗര്‍ഭനിരോധിത ഗുളിക വില്ലനോ?

Published on 17 September, 2019
നവജാത ശിശുക്കള്‍ക്ക് അംഗവൈകില്യം, ഗര്‍ഭനിരോധിത ഗുളിക വില്ലനോ?
ബര്‍ലിന്‍ : ജര്‍മനിയില്‍ നവജാത ശിശുക്കള്‍ അംഗവൈകല്യത്തോടെ പിറന്ന് വീഴുന്നു. ഗെല്‍സന്‍ കീര്‍ഹന്‍ സെന്റ് മരിയന്‍ ആശുപത്രിയില്‍  മൂന്ന് ശിശുക്കള്‍ ൈകപ്പത്തിയില്ലാതെയാണ് ജനിച്ചത്.

സംഭവം ജര്‍മന്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ സമാനമായ ഒരു ഡസനിലധികം കുട്ടികള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഇതിനകം പിറന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വാര്‍ത്ത പരന്നതോടെ ജര്‍മന്‍ വൈദ്യലോകം ഞെട്ടലിലാണ്.

ജര്‍മന്‍ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അംഗവൈകല്യത്തോടെ ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ ഉടനടി ശേഖരിക്കുമെന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സഫാന്‍ മാധ്യമങ്ങളെ അറിയിച്ചു. അടിയന്തര പഠനം നടത്തുമെന്നും മന്ത്രി  അറിയിച്ചു.

സമാനമായ സംഭവം ഫ്രാന്‍സിലും ഉണ്ടായിട്ടുണ്ടെന്ന് ജര്‍മന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സില്‍ ഒരു കൈ ഇല്ലാതെ ഈ വര്‍ഷം തന്നെ ഇരുപത് കുട്ടികള്‍ ജനിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗര്‍ഭനിരോധിത ഗുളികകളാണോ വില്ലന്‍ എന്ന സംശയമുണ്ട്. 1960– കാലഘട്ടങ്ങളില്‍ സമാനമായ സംഭവം ജര്‍മനിയില്‍ ഉണ്ടായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക