Image

ഗര്‍ഭിണികള്‍ ഡയറ്റിംഗ് ശീലിച്ചാല്‍??

Published on 17 September, 2019
ഗര്‍ഭിണികള്‍ ഡയറ്റിംഗ് ശീലിച്ചാല്‍??
മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍, വയോജനങ്ങള്‍, ഏതെങ്കിലും അസുഖമുള്ളവര്‍ എന്നിവര്‍ ഡയറ്റിങ്ങ് ഒഴിവാക്കണം.

ഗര്‍ഭകാലത്ത് വളര്‍ന്നുവരുന്ന ഭ്രൂണത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയുടെ ശരീരത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇതിനായി പോഷകമൂല്യം ശരിയായ അളവില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അമ്മയ്ക്ക് ലഭിക്കേണ്ടതുണ്ട്.

ഗര്‍ഭകാലത്തെ കൂടുതല്‍ ഭക്ഷണം ആവശ്യമുള്ള ഘട്ടം തന്നെയാണ് മുലയൂട്ടുന്ന കാലവും.  മുലപ്പാല്‍ ശരിയായ അളവില്‍ ഉത്പാദിപ്പിക്കാനും അതിന്റെ പോഷകമൂല്യം യഥാര്‍ഥ തോതില്‍ കുഞ്ഞിന് ലഭ്യമാക്കാനുമെല്ലാം കലോറി കൂടിയതും, പ്രോട്ടീന്‍  കൂടുതലും വിറ്റാമിനുകള്‍, മറ്റ് ധാതുലവണങ്ങള്‍, കൊഴുപ്പുകള്‍ എല്ലാം ഉള്‍പ്പെടുത്തിയതുമായ അമ്മ സ്ഥിരമായി കഴിക്കണം.

ഒരു ഡോക്ടറുടേയോ ഡയറ്റീഷ്യന്റേയോ നിര്‍ദേശപ്രകാരം മാത്രമേ കുട്ടികളും കൗമാരപ്രായക്കാരും ഡയറ്റിങ് ചെയ്യാന്‍ പാടുള്ളൂ. വളര്‍ച്ച വേഗത്തില്‍ നടക്കുന്ന കാലഘട്ടത്തില്‍ അനാവശ്യമായി ഭക്ഷണം കുറയ്ക്കുന്നതും ആവശ്യത്തില്‍കൂടുതല്‍ കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

വാര്‍ധക്യകാലത്ത് പൊതുവേ ഭക്ഷണം കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയേറെയാണ്. ഇവരില്‍ കടുത്ത പോഷകനിയന്ത്രണം ഹാനികരമാണ്. ആവശ്യത്തിനുള്ള പോഷകങ്ങളുടെ അഭാവം ശരീരത്തില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവര്‍ ഡയറ്റ് ചെയ്യുന്നത് ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം. രോഗത്തിന്റെ സ്വഭാവം, തീവ്രത, രോഗിയുടെ ആരോഗ്യനില, മറ്റ് ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത എന്നിവയെല്ലാം കണക്കിലെടുത്ത് വേണം ഡയറ്റ് തീരുമാനിക്കാന്‍. ഇത്തരത്തിലുള്ള ഡയറ്റുകള്‍ തെറാപ്യൂട്ടിക് ഡയറ്റ് എന്ന രീതിയില്‍ മാത്രമേ ചിട്ടപ്പെടുത്താനാവൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക