Image

മുഖ്യമന്ത്രി ഇന്നു മുതല്‍ മൂന്ന് ദിവസം പാലായില്‍

Published on 18 September, 2019
മുഖ്യമന്ത്രി ഇന്നു മുതല്‍ മൂന്ന് ദിവസം പാലായില്‍

പാലാ: മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. രാവിലെ 10ന് മേലുകാവ്മറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.


19 ന് രാവിലെ 10ന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി, 20ന് രാവിലെ പത്തിന് പനയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പാലായില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തെ പരിപാടിയാണ് മുഖ്യമന്ത്രിക്കുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക