Image

ഈ ചേട്ടന്‍ ആരാണെന്ന് കുട്ടി ആരാധിക; അമ്ബരന്ന് നിവിന്‍ പോളി

Published on 18 September, 2019
ഈ ചേട്ടന്‍ ആരാണെന്ന് കുട്ടി ആരാധിക; അമ്ബരന്ന് നിവിന്‍ പോളി

കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും താരമാണ് നിവിന്‍ പോളി. താരത്തെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ നിവിന്‍ പോളി തൊട്ടടുത്ത് നില്‍ക്കുമ്ബോള്‍, 'ഈ ചേട്ടന്‍ ആരാണെന്ന്' കുട്ടി ചോദിച്ചാല്‍ എങ്ങനെയിരിക്കും.


ചെന്നൈയില്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ വച്ചാണ് സംഭവം. നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാന്‍ അരികില്‍ ചെല്ലുന്നു. ഓട്ടോഗ്രാഫ് നല്‍കുന്ന താരത്തിന്റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, 'ഇതാരാണ്'. 'ഇത് ഹീറോ' എന്ന് കൂട്ടുകാരിയോട് പറയുന്ന ആരാധിക.


ഇതൊക്കെ കണ്ട് അമ്ബരന്നു നില്‍ക്കുന്ന നിവിന്‍ പോളിയുടെ ഡയലോഗ് 'ഞാന്‍ ആരാണെന്ന്.' അജു വര്‍ഗീസാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക