Image

സിനിമയില്‍ സഹോദരിയോടു തോന്നുന്ന അടുപ്പം തോന്നിയത് നസ്രിയയോട് ; പൃഥ്വിരാജ്

Published on 18 September, 2019
സിനിമയില്‍ സഹോദരിയോടു തോന്നുന്ന അടുപ്പം തോന്നിയത് നസ്രിയയോട് ; പൃഥ്വിരാജ്

സിനിമയില്‍ സഹോദരിയോടു തോന്നുന്ന അടുപ്പം തോന്നിയത് നസ്രിയയോടാണെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. 'കൂടെ അഭിനയിക്കുന്ന നടിമാരില്‍ പലരോടും അടുത്ത സുഹൃബന്ധം പുലര്‍ത്തുന്ന ആളാണ് ഞാന്‍. എന്നാല്‍ ഒരു സഹോദരന്‍-സഹോദരി ബന്ധം, അത് േനരിട്ട് കാണുന്നതിനും മുമ്ബ് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് തോന്നിയത് നസ്രിയയോടാണ്.'-പൃഥ്വിരാജ് പറയുന്നു.


'നസ്രിയ ഇപ്പോള്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരും. മോളുടെ അടുത്ത സുഹൃത്ത് ആണ് നസ്രിയ. നച്ചു എന്നാണ് ഞാന്‍ വിളിക്കുന്നത്. നസ്രിയെ പരിചയപ്പെടുന്നതിനു മുമ്ബ് തന്നെ ഇളയസഹോദരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ഇളയത് ഞാനാണ്. അതുകൊണ്ട് തന്നെ നമുക്ക് താഴെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. എനിക്ക് പെണ്‍കുഞ്ഞുങ്ങളോട് ഇഷ്ടമായിരുന്നു. പെണ്‍കുഞ്ഞിനെ എനിക്ക് കിട്ടണേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു.'-പൃഥ്വി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക