Image

അയോധ്യകേസ്‌: വാദം ഒക്‌ടോബര്‍ 18ന്‌ പൂര്‍ത്തിയാക്കുമെന്ന്‌ സുപ്രീം കോടതി

Published on 18 September, 2019
 അയോധ്യകേസ്‌: വാദം ഒക്‌ടോബര്‍ 18ന്‌ പൂര്‍ത്തിയാക്കുമെന്ന്‌ സുപ്രീം കോടതി
ന്യുഡല്‍ഹി: രാമജന്മഭൂമി- ബാബ്‌റി മസ്‌ജിദ്‌ തര്‍ക്ക കേസില്‍ നവംബര്‍ പകുതിക്കു മുന്‍പ്‌ വിധി ഉണ്ടാകുമെന്ന സൂചന നല്‍കി സുപ്രീം കോടതി. 

കേസിലെ വാദം ഒക്‌ടോബര്‍ 18 ഓടെ പൂര്‍ത്തിയാക്കുമെന്ന്‌ കോടതി വ്യക്തമാക്കി. ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നവംബര്‍ 17ന്‌ വിരമിക്കാനിരിക്കേയാണ്‌ സുപ്രീം കോടതി ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചത്‌.

ന്നു രാവിലെ ഇരു വിഭാഗത്തിന്റെയും അഭിഭാഷകരുമായി ചര്‍ച്ച ചെയ്‌തശേഷമാണ്‌ ചീഫ്‌ ജസ്റ്റീസ്‌ സമയപരിധി നിശ്ചയിച്ചത്‌. 

ഒക്‌ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കാന്‍ യോജിച്ച്‌ ശ്രമിക്കാമെന്നും കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കേണ്ടിവന്നാല്‍ ശനിയാഴ്‌ചകളിലും മറ്റു ദിവസങ്ങളില്‍ അധികസമയവും ഇരിക്കാന്‍ സന്നദ്ധനാണെന്നും ചീഫ്‌ ജസ്റ്റീസ്‌ നിരീക്ഷിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളുമായി മുന്നോട്ടുപോകാമെന്നും തീരുമാനത്തില്‍ എത്തിയാല്‍ കോടതിക്കു മുമ്‌ബാകെ സമര്‍പ്പിക്കണമെന്നും ചീഫ്‌ ജസ്റ്റീസ്‌ മധ്യസ്ഥ സമിതിയെ അറിയിച്ചു. 

മധ്യസ്ഥത തുടരുന്നതിലുള്ള അനുമതി തേടി ജസ്റ്റീസ്‌ ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക