Image

ബിഡബ്ല്യുഒസി കണ്‍വന്‍ഷന്‍ വിജയകരമായി

ഫിലിപ്പ് ജോര്‍ജ് Published on 18 September, 2019
ബിഡബ്ല്യുഒസി കണ്‍വന്‍ഷന്‍ വിജയകരമായി
ന്യൂയോര്‍ക്ക്:  ബ്രോങ്ക്‌സ് വെസ്റ്റ്ചര്‍ട്ടന്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സംയുക്താഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ വിജയകരമായി നടത്തി. സെപ്റ്റംബര്‍ 15 ഞായറാഴ്ച വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വേദശാസ്ത്ര പണ്ഡിതനും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ റവ. ഫാ. വര്‍ഗീസ് വര്‍ഗീസ് അച്ചന്‍ അനുഗ്രഹീത ആത്മീയ പ്രഭാഷണം നടത്തി.

ബിഡബ്ല്യുഒസി പ്രസിഡന്റ് റവ. ഫാ. പൗലോസ് പീറ്റര്‍  ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് മുഖ്യ പ്രാസംഗികന്‍ വര്‍ഗീസ് വര്‍ഗീസ് അച്ചനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. റവ. ഫാ. എ. കെ. ചെറിയാന്‍, റവ. ഫാ. പോള്‍സണ്‍ പീറ്റര്‍, റവ. ഡോ. ജോര്‍ജ് കോശി, റവ. ഫാ. ഫിലിപ്പ് സി. ഏബ്രഹാം, റവ. ഫാ. പോള്‍ ചെറിയാന്‍ എന്നീ വൈദികര്‍ യോഗത്തില്‍ സംബന്ധിച്ചു. ബിഡബ്ല്യുഒസി സെക്രട്ടറി മാത്യു ജോര്‍ജ് ഏവര്‍ക്കും നന്ദി അറിയിച്ചു.

ബിഡബ്ല്യുഒസിയുടെ വകയായി നടന്ന ഭക്ഷണത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.
ബിഡബ്ല്യുഒസി കണ്‍വന്‍ഷന്‍ വിജയകരമായി
ബിഡബ്ല്യുഒസി കണ്‍വന്‍ഷന്‍ വിജയകരമായി
ബിഡബ്ല്യുഒസി കണ്‍വന്‍ഷന്‍ വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക