Image

എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2019
എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍
ഷിക്കാഗോ: ഷിക്കാഗോയുടെ ചരിത്രത്തിലാദ്യമായി വിവിധ കേരളീയ വിഭവങ്ങളുടെ വൈവിധ്യവുമായി എന്‍,എസ്.എസ് ഷിക്കാഗോ സംഘടിപ്പിച്ച ടെസ്റ്റ് ഓഫ് കേരള വന്‍ വിജയമായി. എല്‍ക് ഗ്രോമിലെ വേദിയിലേക്ക് രുചികള്‍ നുകരുവാനെത്തിയത് രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകളാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന അയ്യപ്പന്‍നായരുടെ ചായക്കട മുതല്‍ നാടന്‍ കൂള്‍ ബാര്‍, തണ്ണീര്‍ പന്തല്‍, ഷിക്കാഗോയിലുള്ള നിരവധി റെസ്റ്റോറന്റുകളുടെ സ്റ്റാളുകള്‍ എന്നിങ്ങനെ ഭക്ഷണപ്രേമികളുടെ ഒരു പറുദീസ തന്നെ തീര്‍ക്കാന്‍ എന്‍.എസ്.എസ് ഓഫ് ഷിക്കാഗോയ്ക്ക് കഴിഞ്ഞു.

വലിയ പെരുന്നാളിനുശേഷം നോമ്പുതുറക്കാനെത്തിയ മലയാളി മുസ്‌ലീം സമൂഹവും, വിവിധ ക്രൈസ്തവ സമൂഹങ്ങളും, കേരളത്തിനു പുറത്തുള്ളവരുമായി ഒരു വലിയ ജനസഞ്ചയം ടേസ്റ്റ് ഓഫ് കേരളയിലേക്ക് ഒഴുകിയെത്തി.

ഷിക്കാഗോയിലെ മെയിന്‍ലാന്റ്, കൈരളി, തൃലോക, ബാബു ഗാന്‍ഡന്‍, ഹോട്ട് ബ്രഡ് മുതലായ സ്ഥാപനങ്ങളും മലയാളി സമൂഹത്തിലെ പാചക വിദഗ്ധകളായ അനേകം വീട്ടമ്മമാരും ടേസ്റ്റ് ഓഫ് കേരളയ്ക്കുവേണ്ടി വിഭവങ്ങളൊരുക്കി.

ഔദ്യോഗിക പദവികളും, നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ പതിവു രീതികളുമില്ലാതെ ഒരു സംഘം വോളണ്ടീയര്‍മാരുടെ കൂട്ടായ്മയാണ് എന്‍.എസ്.എസ് ഓഫ് ഷിക്കാഗോയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ടേസ്റ്റ് ഓഫ് കേരളയുടെ വിജയത്തിനു ചുക്കാന്‍പിടിച്ചത് സുജിത് കോനോത്ത്, സതീഷ് കുമാര്‍, വാസുദേവന്‍ പിള്ള, ജയന്‍ മുളങ്ങാട്, രാജന്‍ മാടശേരി, സുനില്‍ പിള്ള, വേലപ്പന്‍ പിള്ള, അജിത് ചന്ദ്രന്‍, പ്രകാശ് മേനോന്‍, വിജി പിള്ള, സുകുമാരി പിള്ള, വന്ധ്യാ വിശ്വനാഥന്‍, ദേവി ജയന്‍ തുടങ്ങിയവരാണ്.

തങ്ങളുടെ പ്രഥമ ഉദ്യമം ഒരു വന്‍ വിജയമാക്കിയതിന്റെ സന്തോഷം സംഘാടകര്‍ പങ്കിട്ടു. ടേസ്റ്റ് ഓഫ് കേരള ഒരു വന്‍ വിജയമാക്കുന്നതിനു സഹകരിച്ച എല്ലാ മലയാളികളോടും, സ്‌പോണ്‍സര്‍മാരോടും, മീഡിയ സുഹൃത്തുക്കളോടും, പങ്കെടുത്ത റെസ്റ്റോറന്റുകളോടും നന്ദി അറിയിക്കുന്നതായി എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ അറിയിച്ചു.

കലാസന്ധ്യ സെപ്റ്റംബര്‍ 28-ന്

എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ ലെമോണ്ട് ടെമ്പിളില്‍ വച്ചു സെപ്റ്റംബര്‍ 28-നു നടക്കും. വിലാസം: 10915 ലെമോണ്ട് റോഡ്, ലെമോണ്ട്, ഐ.എല്‍- 60439. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിപാടികള്‍ ആരംഭിക്കും. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. വ്യത്യസ്തമായ നൃത്യനൃത്തങ്ങളോടുകൂടിയ ഈ പരിപാടി സംവിധാനം ചെയ്തത് ജയന്‍ മുളങ്ങാട് ആണ്. ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കുമൊപ്പം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംഗീത പ്രതിഭകള്‍ ഒത്തുചേര്‍ന്നു ഒരുക്കുന്ന ജഗേല്‍ബന്ദി, വ്യത്യസ്തമായ 25 മിനിറ്റ് നീണ്ട നൃത്താവിഷ്കാരം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. കേരളീയ രീതിയിലുള്ള സദ്യയോടെ അവസാനിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പരിമിതമായ സീറ്റുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.nssofchicago.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 209 എന്‍.എസ്.എസ് സേവ (209 677 7382). chicagonss@gmail.com


എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ സെപ്റ്റംബര്‍ 28-നു ലെമോണ്ട് ടെമ്പിളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക