Image

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 18 September, 2019
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ജനപ്രീയ ടി. വി. ലൈവ് ഷോ ആയ ജപ്പടി മോഡലില്‍ ബൈബിള്‍ അധിഷ്ഠിതമാക്കി  വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയയില്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ബൈബിള്‍ ജപ്പടി മല്‍സരം പലതുകൊണ്ടും പുതുമനിറഞ്ഞതായിരുന്നു.
 
ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിനും, അതിലെ ആശയങ്ങള്‍ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ബൈബിള്‍ജപ്പടി മല്‍സരം ചോദ്യങ്ങളുടെ ഉന്നതനിലവാരം കൊണ്ടും, നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗംകൊണ്ടും,  സദസ്യêടെ സഹകരണംകൊണ്ടും ശ്രദ്ധേയമായിരുന്നു.

ഫിലാഡല്‍ഫിയയില്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ 41ാം വാര്‍ഷികവും, ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും സംയുക്തമായി ആഘോഷിച്ചതിനോടനുബന്ധിച്ചായിരുന്നു ബൈബിള്‍ ജപ്പടി മല്‍സരം നടത്തിയത്. സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വൈകുന്നേരം നടന്ന മല്‍സരം സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. റെന്നി കട്ടേല്‍, റവ. സജി മുക്കൂട്ട്, റവ. മൈക്കിള്‍ എടത്തില്‍, റവ. ജോണ്‍സണ്‍ ചരിവുകാലായില്‍, റവ. ജോണ്‍ ബാപ്റ്റിസ്റ്റ്, റവ. തോമസ് മലയില്‍ എന്നീ വൈദികരും, കന്യാസ്ത്രീമാരായ റവ. ജര്‍ത്രൂദ് ബോറിസ്, റവ. ജോസ്‌ലിന്‍ എടത്തില്‍, റവ. സിറ്റാ, റവ. ഫിലോ മോറിസ് എന്നിവരും, ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്ത്, ജനറല്‍ സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍, ട്രഷറര്‍ അനീഷ് ജയിംസ്, യൂത്ത് വൈസ് പ്രസിഡന്റ് തെരേസ സൈമണ്‍, ജോയിന്റ് ട്രഷറര്‍ ജോസഫ് സക്കറിയാ, സണ്ണി പാറക്കല്‍, അലക്‌സ് ജോണ്‍, ഫിലിപ് എടത്തില്‍, തോമസ് നെടുമാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു.

സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കാ പള്ളികളുടെ പ്രതിനിധികളായി രണ്ടുകുട്ടികള്‍ വീതമുള്ള നാലു ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു, ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള അഞ്ചുറൗണ്ട് ചോദ്യങ്ങള്‍ കുട്ടികളുടെ നാനാവിധ കഴിവുകള്‍ പരിശോധിക്കുന്നതിനുവേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ടവയായിരുന്നു.

റാപ്പിഡ് ഫയര്‍, ഫിഫ്റ്റി-ഫിഫ്റ്റി, പിക്ച്ചര്‍ ഐഡന്റിഫിക്കേഷന്‍, വീഡിയോ, ജപ്പടി എന്നിങ്ങനെ അഞ്ചുറൗണ്ട് ചോദ്യവിഭാഗങ്ങള്‍ ഉള്‍പ്പെട്ട മല്‍സരത്തില്‍ മതാധ്യാപികയായ ഡോ. ബിന്ദു മതിക്കളം റാപ്പിഡ് ഫയര്‍ റൗണ്ട് നയിച്ചു. ഫിഫ്റ്റി-ഫിഫ്റ്റി, പിക്ച്ചര്‍ ഐഡന്റിഫിക്കേഷന്‍ റൗണ്ടുകള്‍ യഥാക്രമം ജോസ് തോമസ്, ലീനാ ജോസഫ് എന്നീ മതാധ്യാപകര്‍ ഉന്നത സങ്കേതികവിദ്യകളുടെ സഹായത്തോടെ കൈകാര്യം ചെയ്തു.

വി. ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള വീഡിയോ ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ റൗണ്ടും, 12 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ടും, ടി. വി. ഷോ മോഡലില്‍ മതാധ്യാപകന്‍ ജോസ് മാളേയ്ക്കല്‍ നയിച്ചു. സീറോമലങ്കര, ക്‌നാനായ, സീറോമലബാര്‍, ലത്തീന്‍ കത്തോലിക്ക രുടെ പ്രതിനിധികളായി ഫിലിപ് ജോണ്‍ (ബിജു), ലീലാ ജോസഫ്, റോഷിന്‍ പ്ലാമൂട്ടില്‍, ക്രിസ്റ്റി ദാസ് (ബീനാ) എന്നിവര്‍ വിധികര്‍ത്താക്കളായി. സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായ ടോഷന്‍ തോമസ് മുളèന്നത്ത് പ്രോഗ്രാമിന്റെ സാങ്കേതിക സഹായവും,  ജോയല്‍ ബോസ്‌ക്കോ ശബ്ദ-വെളിച്ച നിയന്ത്രണവും നിര്‍വഹിച്ചു. ലീനാ ജോസഫ് ആയിരുന്നു മുഖ്യഅവതാരക.

അലിന ചാക്കോ, ലിലി ചാക്കോ എന്നിവര്‍ നയിച്ച സെ. തോമസ് സീറോമലബാര്‍ ടീം ഒന്നാം സ്ഥാനവും, ജെറിക് എബ്രാഹം, കൃപാസൈമണ്‍ എന്നിവര്‍ പ്രതിനിധാനം ചെയ്ത സെ. ജൂഡ് സീറോമലങ്കര ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മരിയ സ്റ്റീഫന്‍, സോനാ സജി എന്നിവര്‍ നയിച്ച സെ. ന്യൂമാന്‍ ക്‌നാനായ ടീം മൂന്നാം സ്ഥാനവും, സെ. ഫ്രാന്‍സിസ് സേവ്യര്‍ എന്ന ലത്തീന്‍ ടീമിനെ നയിച്ച റൊമാറിയോ നോബി, തൃപ്തി എല്‍സാ ഐപ്പ് നാലാം സ്ഥാനവും കരസ്ഥമാക്കി.

ചാമ്പ്യനും, റണ്ണര്‍ അപ്പും ആയ ടീമുകള്‍ക്ക് ഐ. എ. സി. എ. യുടെ വക ട്രോഫികളും, ടീമംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും നല്‍കി ആദരിച്ചു. ജപ്പടി മല്‍സരം തുടങ്ങുന്നതിനുമുന്‍പ് പവര്‍പോയിന്റ് സ്ലൈഡുകളുടെ സഹായത്തോടെ ടീമുകളെ പരിചയപ്പെടുത്തി. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി.
ഫോട്ടോ: ജോസ് തോമസ്


നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക