Image

മഴ കനക്കുന്നു; മൂന്ന്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

Published on 19 September, 2019
മഴ കനക്കുന്നു; മൂന്ന്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌
തിരുവനന്തപുരം: സംസ്ഥാനത്ത്‌ പലയിടങ്ങളിലും മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മൂന്ന്‌ ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. 

തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ്‌ ഇന്ന്‌ ജാഗ്രതാ നിര്‍ദേശമുള്ളത്‌.

ഈ ജില്ലകളില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ അളവില്‍ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്‌ചയും കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക