Image

അമിത ബ്രെഡ് ഉപയോഗവും കുഴപ്പം ചെയ്യും

Published on 19 September, 2019
അമിത ബ്രെഡ് ഉപയോഗവും കുഴപ്പം ചെയ്യും
അമിത അളവിലുള്ള സ്ഥിരമായ ബ്രെഡും അനുബന്ധ ഭക്ഷണ ഉപയോഗവും കാന്‍സറിനു കാരണമെന്നു വിദഗ്ധര്‍.

പായ്ക്കറ്റ് ബ്രഡ്, ബണ്‍, മധുരം, ഉപ്പ് എന്നിവ ചേര്‍ന്ന പായ്ക്കറ്റ് ഭക്ഷണം, സോഡ, മധുരപാനീയങ്ങള്‍, സംസ്കരിച്ച മാംസാഹാരം, ഇന്‍സ്റ്റന്റ് സൂപ്പ്, റെഡി മീല്‍സ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവയില്‍ പാകപ്പെടുത്തുന്ന ആഹാരം, സംസ്കരിച്ച എണ്ണ എന്നിവയുടെ നിരന്തരമായ ഉപയോഗം കാന്‍സറിലേക്ക് നയിക്കാം.

ആഴ്ചയില്‍ 18 ഔണ്‍സില്‍ കൂടുതലുള്ള റെഡ് മീറ്റ് ഉപയോഗം മലാശയ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ പഠനം അനുസരിച്ച് സംസ്കരിച്ച മാംസത്തിന്റെ പതിവായ ഉപയോഗവും ആമാശയം, മലാശയ കാന്‍സറുകള്‍ക്ക് കാരണമാകും.

അമിത ബ്രെഡ് ഉപയോഗവും കുഴപ്പം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക