Image

അല്‍ക്ക ലാംബ എംഎല്‍എയെ സ്പീക്കര്‍ അയോഗ്യയാക്കി

Published on 19 September, 2019
അല്‍ക്ക ലാംബ എംഎല്‍എയെ സ്പീക്കര്‍ അയോഗ്യയാക്കി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി വിട്ട എംഎല്‍എ അല്‍ക്ക ലാംബയെ ഡല്‍ഹി നിയമസഭ സ്പീക്കര്‍ അയോഗ്യയാക്കി. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ലാംബയെ അയോഗ്യയാക്കിയത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരമാണ് നടപടി എന്നാണ് സ്പീക്കര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

അടുത്തിടെ താന്‍ ആംആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി അല്‍ക്ക പ്രഖ്യാപിച്ചിരുന്നു. അല്‍ക്ക ലാംബ ചന്ദിനി ചൗക്കില്‍ നിന്നുള്ള നിയമസഭ അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക