Image

മരട്‌ വിഷയം; സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന്‌ ഹൈക്കോടതി

Published on 20 September, 2019
മരട്‌ വിഷയം; സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന്‌ ഹൈക്കോടതി
കൊച്ചി: മരടിലെ ഫ്‌ളാറ്റ്‌ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.

ഫ്‌ളാറ്റ്‌ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. ഇതു വരെയെടുത്ത നടപടികളാണ്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌.

ഇതിനിടെ, കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്‌തു കൊണ്ട്‌ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്നാണ്‌ ഹൈക്കോടതിയും അറിയിച്ചത്‌.

ഫ്‌ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ്‌ കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി പരിഗണിക്കുന്നത്‌ കോടതി മാറ്റി വെയ്‌ക്കുകയും ചെയ്‌തു.


മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന്‌ അവസാനിക്കുകയാണ്‌. കോടതി ഉത്തരവ്‌ നടപ്പാക്കിയില്ലെങ്കില്‍ ചീഫ്‌ സെക്രട്ടറിയെ ജയിലിലേക്ക്‌ അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്‌.

മരട്‌ കേസ്‌ 23ന്‌ പരിഗണിക്കുമ്‌ബോള്‍ സര്‍ക്കാരിന്‌ വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങളും തുടരുന്നുണ്ട്‌. സര്‍ക്കാരിന്‌ വേണ്ടി ഹാജരാകില്ലെന്ന്‌ തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക