Image

പാലായില്‍ തിരഞ്ഞെടുപ്പ്‌ നാളെ

Published on 22 September, 2019
പാലായില്‍ തിരഞ്ഞെടുപ്പ്‌ നാളെ
വാശിയേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ പാലാ നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌. മണ്ഡലത്തില്‍ ഇന്ന്‌ നിശബ്ദ പ്രചാരണമാണ്‌.

എഴുപത്തിയൊമ്പതിനായിരത്തി ഒരുന്നൂറ്റി ഏഴ്‌ വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്‌. 13 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്‌.ഞായറാഴ്‌ചയായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ ഇന്നത്തെ പ്രചാരണം.

വോട്ടിങ്‌ മെഷീനുകളുടെ വിതരണം രാവിലെ എട്ട്‌ മണി മുതല്‍ ആരംഭിച്ചു.
തെരഞ്ഞെടുപ്പിന്‌ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന്‌ കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യസിക്കും.

രാവിലെ 7 മുതല്‍ വൈകീട്ട്‌ ആറ്‌ മണിവരെയാണ്‌ പോളിംഗ്‌. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ്‌ മെഷീനാണ്‌ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുക.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക