Image

കറിവേപ്പില (കവിത : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 24 September, 2019
കറിവേപ്പില (കവിത : രാജന്‍ കിണറ്റിങ്കര)
കറിവേപ്പില
എന്തൊരു
സ്‌നേഹമായിരുന്നു
തുടക്കത്തില്‍
തുടച്ചും മിനുക്കിയും
വാടാതെയും
കൊഴിയാതെയും
സംരക്ഷിക്കുന്നത്
കണ്ടപ്പോള്‍
മനസ്സിനെന്ത്
കുളിരായിരുന്നു
ആ സുരക്ഷിത വലയത്തില്‍
ഉള്ളിലെ സൗരഭ്യം
പടര്‍ന്നൊഴുകി
ഒരു നിമിഷം
സ്വയം അടുക്കളയിലെ
രാജ്ഞിയെന്നഹങ്കരിച്ചു
ചൂടും പുകയുമേല്‍ക്കാതെ
ദൂരെ നിന്ന്
സഹയാത്രികരുടെ
മുറിവും പൊള്ളലും
കണ്ട് ചിരിക്കുമ്പോള്‍
ഓര്‍ത്തില്ല
വറചട്ടിയിലാണ്
അവസാനം
തന്റെയും സ്ഥാനമെന്ന്
സനേഹിച്ചവര്‍ക്കൊന്നും
ഉള്ളറിയേണ്ട
പുറം മണമേ വേണ്ടൂ
കണ്ണില്‍ പെട്ടാല്‍
തൂക്കിയെടുത്ത്
വെളിയിലിടും
അത്രയൊക്കെയേ
ഉള്ളൂ ഒരു കറിവേപ്പിലയുടെ
ജീവിതം..

കറിവേപ്പില (കവിത : രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക