പി. ചിദംബരത്തെ തീഹാര്‍ ജയിലിലിട്ട് പീഡിപ്പിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയവും, ബി.ജെ.പി. - യും, സംഘ പരിവാറും ഒക്കെ ചേരുന്ന ഇന്നത്തെ ഭരണവര്‍ഗം രാജ്യത്തോട് എന്താണ് വിളിച്ചു പറയുന്നത്? അവരൊക്കെ കള്ളപണത്തിന്റ്റെ കാര്യത്തില്‍ വിശുദ്ധന്‍മാരാണെന്ന് സ്ഥാപിക്കുവാനുള്ള മൂഢ ശ്രമമല്ലേ ഇവിടെ നടക്കുന്നത്? പി. ചിദംബരം വിശുദ്ധന്‍ അല്ല. പക്ഷെ നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ആരാണ് വിശുദ്ധര്‍ ആയിട്ടുള്ളത്? പണ്ട് സാമ്പത്തിക വിദഗ്ധന്‍ ജഗദീഷ് ഭഗവതി പ്രസിദ്ധമാക്കിയ 'റെന്റ്റ് സീക്കിങ്' എന്ന തിയറി ആണ് ഇവിടെ നടക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ പലരുടേയും കയ്യില്‍ നിന്ന് കാശ് വാങ്ങിക്കുന്നതിനെ 'റെന്റ്റ് സീക്കിങ്' എന്ന് പറയാറുണ്ട്. രാഷ്ട്രീയക്കാരുടെ റോള്‍ നല്ല ബിസിനസ്സ് സംസ്‌കാരം വളരണമെങ്കിലോ, നല്ല കാര്‍ഷിക അഭിവൃദ്ധി നേടണമെങ്കിലോ നിര്‍ണായകമാണ്. അപ്പോള്‍ രാഷ്ട്രീയക്കാര്‍ അതിന്റ്റെ പങ്ക് അല്ലെങ്കില്‍ 'റെന്റ്റ്' പറ്റി ജീവിക്കുന്നു; കോടികള്‍ മുടക്കി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു. പുണ്യം കിട്ടാനാണ് രാഷ്ട്രീയക്കാരനാവുന്നത് എന്ന് ധരിക്കുന്നവരാണ് യഥാര്‍ത്ഥ മണ്ടന്മാര്‍. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൈ എടുത്ത ബി.ജെ.പി. നേതാക്കളും ഒട്ടുമേ വിശുദ്ധരല്ല. ബി.ജെ.പി. നേതാക്കള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാനും, ഹെലികോപ്ട്ടറില്‍ കറങ്ങി നടക്കാനും, ദേശീയ പത്രങ്ങളില്‍ ഒന്നും രണ്ടും പേജു മുഴുനീളെ പരസ്യം നല്‍കാനും കാശു വേണ്ടേ? ജന ലക്ഷങ്ങളെ സംഘടിപ്പിച്ചുള്ള വമ്പന്‍ സമ്മേളനങ്ങള്‍ക്കും, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ബി.ജെ.പി. - ക്കും കാശ് വേണ്ടേ? സോഷ്യല്‍ മീഡിയയിലും, ഓണ്‍ലയിന്‍ പത്രങ്ങളിലും നുണ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും ബി.ജെ.പി. നേതാക്കള്‍ക്ക് കാശ് വേണ്ടേ? ഇതൊക്കെ കള്ളപ്പണമല്ലാതെ മറ്റെന്താണ്? നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കള്ളനു കഞ്ഞി വെക്കുന്നവരാണെന്ന് അല്ലെങ്കിലും ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്? ഡല്‍ഹിയില്‍ 'സ്യൂട്‌കേസ് പൊളിറ്റിക്‌സ്' എന്ന പദ പ്രയോഗം തന്നെ ഉണ്ടായിരുന്നു . അല്ലെങ്കില്‍ മദ്യ രാജാക്കന്മാര്‍ ഒക്കെ എങ്ങനെ രാജ്യ സഭയില്‍ കടന്നു കൂടി? പണ്ട് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരാള്‍ പറഞ്ഞത് വ്യാപാര സംഘടനയായ ASSOCHAM - ന്റ്റെ അനൌദ്യോഗിക അറിയിപ്പ് പ്രകാരം കഴിഞ്ഞ ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ 200 കോടി മുടക്കി എന്നാണ്. 200 കോടി നിസാര തുകയൊന്നുമല്ലല്ലൊ. കോര്‍പ്പറേറ്റ് മുതലാളിമാരുടെ ഈ പണം ഒക്കെ ഏത് പാര്‍ട്ടിക്കാണ് കിട്ടിയതെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഹാര്‍ദിക് പട്ടേല്‍ കുറെ നാള്‍ മുമ്പ് പറഞ്ഞത് ഗുജറാത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടാന്‍ 25 ലക്ഷം രൂപാ കൈക്കൂലി കൊടുക്കണമെന്നാണ്. കരുണാകരനെ കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പണ്ട് പരസ്യമായി പയനിയര്‍ പത്രത്തില്‍ പറഞ്ഞത് 'He is pathologically corrupt' എന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തില്‍ എല്ലാവരും കള്ളന്മാരാണ്. ഇന്നത്തെ രാഷ്ട്രീയം മൊത്തം പണ കൊഴുപ്പിന്റ്റേതാണ്. ആ രാഷ്ട്രീയത്തില്‍ അംഗമായ പി. ചിദംബരത്തിന് മാത്രമല്ല; ഒരാള്‍ക്കും ധാര്‍മികമായി ഒരു ഔന്നത്യവും അവകാശപ്പെടാനില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അവരുടെ കൃത്യമായ കണക്കുകള്‍ കാണിക്കാറുണ്ടോ? കോണ്‍ഗ്രെസിലും, പ്രാദേശിക പാര്‍ട്ടികളിലും കമ്മീഷന്‍ പോകുന്നത് വ്യക്തികള്‍ക്കാണ്. BJP, സി.പി.എം. - ഇവ കേഡര്‍ സംവിധാനത്തിലുള്ള പാര്‍ട്ടികളായതു കൊണ്ട് കമ്മീഷന്‍ പോകുന്നത് പാര്‍ട്ടിക്കാണെന്നേയുള്ളൂ. പിന്നെ കൊടുക്കുന്നവരും, വാങ്ങിക്കുന്നവരും തമ്മില്‍ ഒരു ധാരണയും, confidentiality -യും ഉള്ളതുകൊണ്ട് ഇതൊക്കെ തെളിയിക്കുക മിക്കപ്പോഴും അസാധ്യമാണ്. ബി.ജെ.പി. - ക്ക് ഉള്ളത് പോലെ കള്ളപ്പണം ഇന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. തിരഞ്ഞെടുപ്പുകളിലും, പ്രചാരണങ്ങളിലും അവര്‍ കാണിക്കുന്ന പണക്കൊഴുപ്പ് മാത്രം മതി അക്കാര്യം മനസിലാക്കുവാന്‍. ഈയിടെ കര്‍ണാടകത്തില്‍ നടന്ന 'ഓപ്പറേഷന്‍ ലോട്ടസില്‍' ഒക്കെ പണക്കൊഴുപ്പ് വളരെ വ്യക്തമായതായിരുന്നു. പല ദേശീയ മാധ്യമങ്ങളിലും ഒരു MLA - ക്ക് ഇത്ര കോടി എന്ന് പറഞ്ഞു കണക്കുകള്‍ പോലും വന്നിരുന്നു. പിന്നെ പി. ചിദംബരത്തെ കള്ളപ്പണത്തിന്റ്റെ പേരില്‍ ജയിലിലിട്ട് ഇവര്‍ എന്തിനാണ് നാടകം കളിക്കുന്നത്?
പണ്ടൊരു ബി. ജെ. പി. പ്രസിഡന്റ്റിനെ നോട്ടു കെട്ടുകളുമായിയാണ് പിടിച്ചത്. വീഡിയോ തെളിവും ഉണ്ടായിരുന്നു. ചാനലായ ചാനലുകളില്‍ മുഴുവന്‍ പ്രക്ഷേപണം ചെയ്തതുമാണ്. മധ്യ പ്രദേശില്‍ ബി. ജെ. പി. ഭരിച്ചപ്പോള്‍ വ്യാപം ആഴിമതി കേസില്‍ നടന്ന നീണ്ട കൊലപാതക പരമ്പരകള്‍ പോലൊന്നുള്ള ഭയാനകമായ ഒന്ന് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ വാളോങ്ങിയ ബി.ജെ.പി. പിന്നീട് ശരിക്കും വെട്ടിലായി. സോണിയ ഗാന്ധിയേയും, കുടുംബത്തേയും ഒതുക്കാന്‍ ഉയര്‍ത്തിയ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് BJP - കാര്‍ക്കും, സന്ഖ പരിവാറുകാര്‍ക്കും പിന്നീട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ മുതല്‍ ഒന്നും മിണ്ടാനാകുന്നില്ല. ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങിനും മകനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മുതിര്‍ന്ന അഭിഭാഷകനും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് പുറത്തു വിട്ടത്തില്‍ പിന്നെയാണവര്‍ക്ക് ആ കാര്യത്തില്‍ മിണ്ടാട്ടമില്ലാതായത്. ബി.ജെ.പി. - കാരനായ സ്വന്തം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ബി.ജെ.പി. - യ്ക്ക് ധൈര്യമുണ്ടായില്ല.
അഴിമതിക്കാരെ ഒക്കെ ശിക്ഷിക്കണമെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള പോലീസ് കമ്മീഷന്‍ വരണം. അങ്ങനെയുള്ള സ്വതന്ത്ര ചുമതല വഹിക്കുന്ന പോലീസ് കമ്മീഷന് നമ്മുടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിരും ആണ്. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൈകള്‍ ശുദ്ധമല്ല. ഹര്യാനയിലെ ഓം പ്രകാശ് ചൌട്ടാലയുടെ വീട് റെയ്ഡു ചെയതപ്പോള്‍ CBI കണ്ടെടുത്തത് 3000 കോടി രൂപയാണ്. നമ്മുടെ പരമോന്നത കോടതിയായ സുപ്രീം കോടതി ഏറ്റവും ശക്തമായി ഇടപെട്ട കേസാണ് ജെയിന്‍ ഹവാലാ കേസ്. ജെയിന്‍ ഡയറിയില്‍ അദ്വാനിയടക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിക്ക ഉന്നതരുടേയും പേരുണ്ടായിരുന്നു എന്നാണ് സ്വാമിനാതന്‍ അയ്യര്‍ പരസ്യമായി ട്യംസ് ഓഫ് ഇന്ത്യയില്‍ എഴുതിയത്. എന്നിട്ടെന്തായി? എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചു. കേസ് തെളിവില്ലാത്തത് കാരണം തള്ളിപ്പോയി. ഇതുപോലെ അഴിമതിയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഒറ്റകെട്ടാണ്. പിന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പല വീര വാദങ്ങളും മുഴക്കും. ജയലളിതയെ തൊണ്ടിയോടെ പിടിച്ചിട്ടും ശിക്ഷിക്കാന്‍ നീണ്ട 18 വര്‍ഷം എടുത്തു. ഇനി ശിക്ഷ കിട്ടി ജയിലില്‍ ചെന്നാലും ബാലകൃഷ്ണ പിള്ളയുടേയും, ലാലു പ്രസാദ് യാദവിന്റ്റേയും കാര്യത്തിലെന്നതു പോലെ അവര്‍ക്കൊക്കെ ജയിലില്‍ സുഖവാസം ആണ്.
ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകള്‍ ബി.ജെ.പി സര്‍ക്കാര്‍ ഫോളോ ചെയ്തതു പോലെ മോദിക്കും അമിത് ഷാക്കും എതിരായ കേസുകള്‍ കോണ്‍ഗ്രസ് ഫോളോ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ചിദംബരത്തിന് ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഇപ്പഴത്തെ പ്രധാനമന്ത്രി കസേരയില്‍ മോദിയും ഉണ്ടാവുമായിരുന്നില്ല. കോണ്‍ഗ്രസ് നേരത്തേ ഭരണത്തിലിരുന്നപ്പോള്‍ പലപ്പോഴും 'അഡ്ജസ്റ്റ്‌മെന്റ്റ് പൊളിറ്റിക്‌സ്' കളിച്ചതാണ് അവര്‍ക്ക് വിനയായത്. യെദൂരപ്പ മുതല്‍ ഇഷ്ടം പോലെ കള്ള പണക്കാരും, കേസില്‍ നിന്നൊഴിവായി കിട്ടാന്‍ ബി.ജെ.പി.-യില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പോലുള്ള വലിയ കള്ളന്മാരും ഒക്കെ വിലസി നടക്കുമ്പോഴാണ് ചിദംബരത്തിനും മകനും എതിരെയുള്ള കേസ്. അമിത് ഷാക്കും മകന്‍ ജയ് ഷാക്കും എതിരെ കേസ് എടുക്കാന്‍ സി.ബി.ഐ. ധൈര്യപ്പെടുമോ? അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങ് വര്‍ദ്ധിച്ച കാര്യം 'The Wire' എന്ന ഓണ്‍ലൈന്‍ മാധ്യമം നേരത്തേ പുറത്തുകൊണ്ടുവന്നിരിന്നു. ഒരു വര്‍ഷം കൊണ്ട് ജയ് ഷായുടെ വരുമാനം വര്‍ധിച്ചത് 16000 ഇരട്ടിയാണ് എന്ന ആരോപണത്തിനെതിരെ കേസ് എടുക്കാന്‍ സി.ബി.ഐ. തയ്യാറല്ല. കാര്‍ത്തി ചിദംബരത്തിനും അച്ഛന്‍ ചിദംബരത്തിനും ഒരു നിയമവും അമിത് ഷാക്കും മകനും മറ്റൊരു നിയമവും എന്നത് ശരിയാണോ? കേരളത്തിലെ ബി.ജെ.പി. ഉണ്ടാക്കിയ മെഡിക്കല്‍ അഴിമതി ആരും മറക്കരുത്. കേരളത്തിലെ ബി.ജെ.പി. അധ്യക്ഷന് തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലല്ലേ ആ അഴിമതി കഥ ഉള്ളത്? ദേശീയ മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്തത് കൊണ്ട് ബി.ജെ.പി.-ക്ക് ആ അഴിമതി കഥ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാതെ മൂടി വെക്കാന്‍ സാധിച്ചു. പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക് അത് മറക്കാന്‍ ആവില്ല. 9000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് 15 സ്യൂട്‌കേസുകളുമായി കടന്ന വിജയ് മല്ലയ്യയും, 13000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ന്യുയോര്‍ക്കിലെ അത്യാഢംബര ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയ നീരവ് മോഡിയും ഒക്കെ ഉള്ള അഴിമതി കഥകള്‍ ബി.ജെ.പി. ഭരിക്കുമ്പോള്‍ തന്നെ അല്ലേ ഉണ്ടായത്? കൂടാതെ വമ്പന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ജതിന്‍ മേഹ്ത്താ, മെഹര്‍ ചോംസ്‌കി, കോത്താരി തുടങ്ങിയവരുമുണ്ട്. ഇവരില്‍ പലര്‍ക്കും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോട് അടുത്ത ബന്ധവുമുണ്ട്. കിട്ടാക്കടത്തിന്റ്റെ അധിപന്മാരായ 12 കമ്പനി ഉടമകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ ആ കമ്പനി ഉടമകളില്‍ ഓരോരുത്തരും ആരുടെ തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കുന്നവരാണെന്ന് പൊതുജനത്തിന് അറിയാമായിരുന്നു. അതുപോലെ പതഞ്ജലിയും, ബാബ രാംദേവും - നരേന്ദ്ര മോദിയുടെ നേത്വത്ത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ കേറിയതിന് ശേഷമല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി പതഞ്ജലി മാറിയത്? ഇവിടേയും വമ്പന്‍ അഴിമതി മണക്കുന്നില്ലേ? കോണ്‍ഗ്രസ് ഭരണകാലത്ത് ബാബാ രാംദേവിനെ ഉപയോഗിച്ച് അഴിമതിക്കെതിരെ സത്യാഗ്രഹ സമരം നടത്തി ബി.ജെ.പി. രാഷ്ട്രീയം കളിക്കുക ആയിരുന്നു. ഇപ്പോള്‍ പ്രൈവറ്റ് ജെറ്റില്‍ പറന്നു നടക്കുന്ന ബാബാ രാംദേവും, അദ്ദേഹത്തിന്റ്റെ സ്ഥാപനങ്ങളും തികഞ്ഞ കോര്‍പ്പറേറ്റ് സംരംഭമായി മാറി കഴിഞ്ഞു. ഭരണ പക്ഷത്തിന് വമ്പന്‍ കോര്‍പ്പറേറ്റു മുതലാളിമാരുടേയും, മാധ്യമങ്ങളുടേയും പിന്തുണ ഉള്ളപ്പോള്‍ ബാബാ രാംദേവ് നടത്തിയെന്ന് പറയപ്പെടുന്ന ഭൂമി കയ്യേറ്റങ്ങളും, തൊഴിലാളി ചൂഷണവുമൊക്കെ ഈ പിന്തുണയില്‍ വിസ്മരിക്കപ്പെടുന്നു. ഇപ്പോള്‍ 'ക്രോണി ക്യാപിറ്റലിസത്തിന്റ്റെ' മൂര്‍ദ്ധന്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്ന 'ക്രോണി ക്യാപിറ്റലിസത്തിനെക്കാള്‍ കഷ്ടം.
എന്തായാലും നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ 16 മന്ത്രി സ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കയാണെന്നാണ് പല ന്യൂസ് റിപ്പോര്‍ട്ടുകളും പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ചാടിപ്പോവുകയും, പിന്നീട് സ്പീക്കറാല്‍ അയോഗ്യരാക്കപ്പെട്ടവരും ആയുള്ള MLA- മാര്‍ക്ക് വേണ്ടിയാണീ മന്ത്രി സ്ഥാനങ്ങള്‍. ഇനി അവരുടെ കാര്യത്തില്‍ സുപ്രീം കോടതി കനിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ ഭാവിയില്ലാ. പക്ഷെ സാമ്പത്തികമായി ആ MLA- മാര്‍ക്ക് ഇപ്പോഴും നേട്ടം തന്നെയാണ്. അവരെ കോണ്‍ഗ്രസില്‍ നിന്ന് ചാടിച്ച വകുപ്പില്‍ കോടികള്‍ മറിഞ്ഞു കാണും എന്നുറപ്പാണ്. 'എന്റ്റെ കച്ചമെഴുക്കിന് ആയില്ല' എന്നൊക്കെ പറഞ്ഞു 'ഒരു വടക്കന്‍ വീരഗാഥയില്‍' ആരോമല്‍ ചേകവര്‍ നാടുവാഴിയില്‍ നിന്ന് പണക്കിഴികള്‍ വെപ്പിച്ചത് പോലെ കൂറ് മാറിയ MLA- മാര്‍ സിദ്ധാരാമയ്യയ്യോട് പറഞ്ഞു പണക്കിഴികള്‍ വെപ്പിച്ചുട്ടുണ്ടാകാം. 'ഓപ്പറേഷന്‍ ലോട്ടസിന്റ്റെ' ഭാഗമായി ഒരു MLA - ക്ക് 20 കോടി എന്ന് പറഞ്ഞു പല ദേശീയ മാധ്യമങ്ങളിലും കണക്കുകള്‍ വന്നിരുന്നു. ചില മാധ്യമങ്ങള്‍ ഒരു MLA - ക്ക് 200 കോടി വരെ വന്നൂ എന്നും പറയുന്നു. പൂജ്യം കൂടിപോയതാണോ എന്ന് ചോദിച്ചാല്‍ അറിയില്ല; സത്യമായും അറിയില്ല. ബി.ജെ.പി. - യിലുള്ള വന്‍ വ്യവസായിയായ നിതിന്‍ ഗഡ്കരിയേയും, വണിക്കുകളുടെ നാടായ ഗുജറാത്തില്‍ നിന്നുള്ള അമിത് ഷായെയും ശത കോടികള്‍ വെച്ചുള്ള രാഷ്ട്രീയ കച്ചവടം ആരെങ്കിലും പഠിപ്പിക്കണമോ? എന്തായാലും സ്ഥാനഭൃഷ്ടരാക്കപ്പെട്ട എം.എല്‍.എ.- മാര്‍ക്ക് കോളടിച്ചു. ഇനി അവരുടെ ഒരു പത്തു തലമുറയ്ക്ക് അല്ലലില്ലാതെ ഉണ്ടുറങ്ങി കഴിയാം!
As a BJP propagandist, I can understand you getting emotional when I mention BJP. I am only asking for common sense reply to my comment. What is the environmental damage because that flat is standing there? There will be more damage in demolishing the building. No such buildings are anywhere in Kerala or other states or in other countries? So if you are an expert explain to the readers the environmental damage from this building.
ശരിയാണെന്നു പറയാൻ കഴിയില്ല.ദൈവം
മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
എന്ന് പറയുന്നതാണ് കൊടുത്താൽ ശരി .
നിരീശ്വരന്മാരാണ്.അവർ സമൂഹത്തിനു ഒരു ഗുണവയും
പ്രദാനം ചെയ്യുന്നില്ല.നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക
എന്നത് മാത്രമാണ് അവരുടെ ലക്‌ഷ്യം.മനുഷ്യൻ
മതങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്ന വയലാർ
തന്നെയാണ് നിത്യ വിശുദ്ധയാം കന്യാ മറിയമേ എന്ന
ഗാനവും രചിച്ചത്.
‘ഒരു പക്ഷെ ഇവിടെ യേശു യേശു എന്ന് പറഞ്ഞു ഒച്ചവയ്ക്കുന്നവർക്കുപോലും വയലാറിന്റെ ഭാവനയിലെ യേശുവിനെ ഒരു ജീവിതം മുഴുവനും ചിലവഴിച്ചാലും രൂപ കല്പന ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്’.
This is a quote from Vidyadharan. I do not see anybody making noise in the comment column with ‘Jesus, Jesus’. I do not personally propagate my religion here in the comment column. On the other hand people like Vidhyadharan use this column to propagate their religion- atheism or humanism or Hinduism, or whatever you want to call it. Atheism is religion classified under religion and they propagate that religion here if it suits their purpose.
Vidhyadharan quotes Vayalar to propagate his religion. Vayalar is a poet from a remote village in Kerala. What he knows about this world or this universe? He is quoted here, as if he is all knowing. He turned to Film song writing instead of his political ideology or other literary work as there was more income in film song writing, and he lived ‘adipoli’. Vayalar wrote the song as per the request of the director of the film. It does not bother them that he wrote, ‘nithyavisudhyam kanyamariyame’. If a director pays him money he might write a song praising anybody the director wants. Vidyadharan quotes him for his propaganda purpose that I think he would have objected if he was alive. For those who use him for propaganda, it does not matter.
Another person is bringing Einstein’s name here that Einstein must be on his side. Another argument is that most people in jail are religious people. Without any supporting evidence they have no problem making such statements. Or, their argument is you give a visit to jail and will find that what they say is the truth.
One thing I noticed is the lack of tolerance on the part of such advocates of humanity for people of any religion other than their own religion. We see many articles on their religion in ‘emalayalee’. I do not see Christians or Muslims criticize such articles or its content. On the other hand if the writer or the content is somebody different from their religion, this intolerance or ‘asahishnatha’ becomes apparent immediately through comments from anonymous names advocating humanism. What type of humanism is that? Such things, they think nobody notice, just as cat drinks milk closing its eye thinking that nobody watches. Wish to see such people grow up, and be more mature.