Image

അമേരിക്കയിലെ ഓണം ഇനിയും അവസാനിച്ചിട്ടില്ല (മോന്‍സി കൊടുമണ്‍)

Published on 26 September, 2019
അമേരിക്കയിലെ ഓണം ഇനിയും അവസാനിച്ചിട്ടില്ല (മോന്‍സി കൊടുമണ്‍)
കേരളീയരുടെ പ്രധാന ഉത്സവമായ ഓണവും അതിനോടനുബന്ധിച്ചുള്ള ആഘോഷവും പൂര്‍ണമായി അവസാനിച്ചു കഴിഞ്ഞിരിക്കുന്നുവെങ്കില്‍ അമേരിക്കയിലെ മാവേലി ക്ഷീണിതനായി കഴിഞ്ഞിരിക്കുന്നു .കാരണം അമേരിക്കയില്‍  കേരളത്തില്‍ ഓണം തുടങ്ങുന്നതിനു മുന്‍പേ ഓണ ആഘോഷങ്ങള്‍ തുടങ്ങിയതാണ് പക്ഷെ ഭാഗ്യവശാല്‍ ഇനിയും ഓണം അവസാനിച്ചിട്ടില്ല

ഏറ്റവും കൂടുതല്‍ മലയാളി സംഘടനകളുടെ പെറ്റുപെരുകല്‍  ,പള്ളി ഓണങ്ങളും ക്ഷേത്ര ഓണങ്ങളും , ജാതി ഓണങ്ങളും സമുദായ ഓണങ്ങളും കണ്ട് മാവേലിക്ക് സമചിത്തത നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ ജാതി പരമായും സമുദായിക പരമായും രാഷ്ടീയ പരമായും ജനങ്ങള്‍ വലിച്ചു കീറിക്കഴിത്തിരിക്കുന്നുവെന്ന ഒരു തോന്നല്‍ അമേരിക്കയിലെത്തിയ മവേലിക്കു തോന്നിയിട്ടുണ്ടെങ്കില്‍ അതു സത്യമല്ലെ .കേരളത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒന്നിച്ചിരിരുന്ന് സമത്വത്തോടെ സാഹോദര്യത്തോടെ ആഘോഷിച്ചിരുന്ന ഓണം ഇന്ന് മറ്റു രാജ്യങ്ങളില്‍ വെറും പള്ളിയോണങ്ങളായി തരം താണു കഴിഞ്ഞിരിക്കുന്നു 'അല്ലെങ്കില്‍ മറ്റു സമുദായിക ഓണങ്ങളായി സമത്വം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നതില്‍ പരിഭവിക്കരുത്. മലയാളിക്ക് മാത്രം ഒരു കൗണ്ടിയില്‍ ഇരുപതില്‍പരം സംഘടന കളും അതിന്റ പോഷക സംഘടനകളും. അതുപോലെ അനേകം സ്ഥലനാമ അസോസിയേഷനുകള്‍ ഇവരെല്ലാവരും കൂടി എല്ലാ ആഴ്ചയിലും ഓണം കൂടി മാവേലിയെ ബുദ്ധിമുട്ടിക്കുന്നതില്‍ സങ്കടമുണ്ട്. ഇവിടെ ക്യൂന്‍സ് കൗണ്ടിയില്‍ ഞങ്ങള്‍ക്ക് മാവേലിയായി അഭിനയിക്കാന്‍ ഒരു മഹത് വ്യക്തിയുണ്ട് .എല്ലാ സംഘടനകളും എല്ലാ ആഴ്ചയിലും അദ്ദേഹത്തെ കൊണ്ടുപോയി ബുദ്ധിമുട്ടിക്കുന്നില്ലെങ്കിലും ഒരു വിശ്രമം അദേഹത്തിനും ആവശ്യമാണ് .കുടുതല്‍ സംഘടനകള്‍ ഉണ്ടാക്കുന്നതിലല്ല മറിച്ച് ഉള്ള സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് മലയാളികള്‍ ശ്രമിക്കേണ്ടത് എന്നും ഫോമായും ഫൊക്കാനയും ഒന്നിക്കട്ടെ അതുമലയാളികളുടെ അഭിമാനമാകട്ടെയെന്നും ആശിക്കുന്നു. ഇപ്പോഴും അമേരിക്കയിലെ മലയാളി കുടെ ഓണം തീര്‍ന്നില്ല എന്നുകൂടി വീണ്ടും അറിയിച്ചു കൊണ്ട് ഒരിക്കല്‍ കൂടി വീണ്ടും ഓണാശംസകള്‍

Join WhatsApp News
മാവേലി 2019-09-27 08:25:18
അടുത്ത ഓണത്തിനു മാവേലി ആകാൻ വല്ല പ്ലാനും ഒണ്ടെങ്കിലത്‌ മനസ്സിൽ ഇരിക്കട്ട്. അമ്പത് ഡോളർ കൊടുത്താൽ ഇവിടെ കൂലി മാവേലിയെ കിട്ടും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക