Image

പാലായിൽ ജയിച്ചത് ആര് ? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 28 September, 2019
പാലായിൽ ജയിച്ചത് ആര് ? (ശ്രീകുമാർ ഉണ്ണിത്താൻ)
പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. മാണി സി  കാപ്പനെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജയി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല 50 വർഷം  മാണി സാർ അടക്കി വാണിരുന്ന പാലാ മറ്റൊരു മാണി സ്വന്തമാക്കി എന്നത്. പലരും ഇത് LDF ന്റെ വിജയം ആയി കാണുന്നു . പക്ഷേ ശരിക്കും ഉള്ള വിജയി ജോസ് കെ മാണി തന്നെ യാണ്. അതിന് നമുക്ക് കണക്കുകളിലേക്കു കടക്കാം.

2016ൽ LDF ആകെ നേടിയത് 54,181 വോട്ടുകൾ ആണെങ്കിൽ ഇത്തവണ 41 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അതായത് 54,137. എന്നാൽ UDF 2016 ൽ 58,884  വോട്ടുകൾ ആണ് നേടിയത് അത് ഇപ്പോൾ  51194 വോട്ടുകൾ ആയി കുറഞ്ഞു. അതായത്  7690വോട്ടിന്റെ കുറവ്. അപ്പോൾ ഒരു കാര്യം ഉറപ്പാണ് UDF ന്റെ വോട്ടുകൾ LDF  ന്  കിട്ടിയിട്ടില്ല .

ബിജെപിയുടെ അവസ്ഥ വ്യത്യസ്തമല്ല.. കഴിഞ്ഞ തവണ 24,821 വോട്ടുകൾ ഉണ്ടായിരുന്ന ബിജെപിക്ക് 18,044 വോട്ടുകൾ ആണ് നേടാനായത്. 6777 വോട്ടിന്റെ കുറവ്. ഈ   വോട്ടുകളും  ആർക്കും കിട്ടിയിട്ടില്ല. പക്ഷേ LDF ജയിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് പാർട്ടി സംവിധാനം മുഴുവൻ ഉപയോഗപ്പെടുത്തി  സാധാരണ ലഭിക്കാറുള്ള പാർട്ടി വോട്ടുകൾ LDF പോൾ ചെയ്യിച്ചു എന്നതാണ് സിപിഎംന് അഭിമാനിക്കാൻ ഉള്ളത്.

 2016ൽ ആകെ പോൾ ചെയ്ത വോട്ട് 1,37,886 ആയിരുന്നെങ്കിൽ ഇത്തവണ അത് 1,23,375 ആയി കുറഞ്ഞു. 14,511 വോട്ടിന്റെ കുറവ്. വോട്ടുകൾ കുറഞ്ഞത് UDF നും ബിജെപിക്കും . ഒരു കൂട്ടം വോട്ടർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് എന്നുവേണം അനുമാനിക്കാൻ. ഇതുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം ആർക്കാണ്.. അവിടെയാണ് മായാളികൾ  ജോസ് കെ മാണിയെ  വിജയി ആയി പ്രഖ്യാപിക്കുന്നത്.

ജോസ് കെ മാണിയുടെ ഭാര്യയായ നിഷ ജോസ് മത്സരിക്കാൻ ഉള്ള സീറ്റ്‌ ആയിരുന്നു പാല. മാണിസാർ മരിച്ചപ്പോൾ മുതൽ നാം ഇത് കേൾക്കുന്നതാണ് .കേരള കോൺഗ്രസ് പിജെ.ജോസഫ് ഗ്രൂപ്പിന്റെ പടലപ്പിണക്കത്തിന്റെ ഒത്തുതീർപ്പ് സമവായത്തിന്റെ ഭാഗമായാണ് ജോസ് ടോംസ് സ്ഥാനാർഥി ആവുന്നത്.  ജോസ് ടോംസ് ജയിച്ചാൽ   വെറും രണ്ടു വർഷത്തിനുള്ളിൽ നടക്കുന്ന  നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹത്തെ തന്നെ നിർത്തേണ്ടി വരും . നിഷ ജോസിന് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആവാനുള്ള സാധ്യത മങ്ങും..അടുത്ത  UDF മന്ത്രി സഭയിൽ ധനകാര്യ  മന്ത്രി  ആവാൻ കാത്തിരിക്കുന്ന   നിഷ ജോസിന് രാഷ്ട്രീയ ഭാവിയാണ് ഇവിടെ സംരക്ഷിച്ചത്‌. അതുപോലെ തുരുമ്പിച്ചു പോകുന്ന  നോട്ട് എണ്ണുന്ന കുറെ മിഷ്യനുകളുടെ രക്ഷ കുടിയാണ് ഇവിടെ കാത്തു സൂക്ഷിച്ചത്.

പാലായിൽ നടന്നത് ഒരു രാഷ്ട്രീയ ഒതുക്കൾ ആണ്, പല്ലു കുത്തി മണപ്പിക്കുന്നത് പോലെ ഉള്ളു. കാണുന്നവർക്ക് നാറും അത് പോലെയാണ് ജോസ് കെ മാണിയും. സ്വന്തം പാർട്ടിയിൽ ഒത്തൊരുമിച്ചു പോകാൻ കഴിയാത്തവർ  എന്തിനാണ് ജനങ്ങളെ സേവിക്കാൻ വേണ്ടി വരുന്നത്. ഇവർ സ്വന്തം പാർട്ടിയിലെ  പ്രശ്നങ്ങൽ തീർത്തിട്ട് ജനങ്ങളിലേക്ക് വരട്ടെ.പാലായിൽ ജനങ്ങൾ ഇടത്തോട്ട് എന്നൊക്കെയുള്ള മണ്ടത്തരം പറയുന്നത്, അത് വെറുമൊരു രാഷ്ട്രിയ മണ്ടത്തരം മാത്രമാണ് എന്ന് ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക