Image

വീണ്ടും ചില (ല)ആനക്കാര്യങ്ങള്‍ (ലാന സമ്മേളനത്തിന് ആശംസ: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 September, 2019
വീണ്ടും ചില (ല)ആനക്കാര്യങ്ങള്‍ (ലാന സമ്മേളനത്തിന്  ആശംസ: സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളികള്‍ക്ക് ആനകളോട്് വലിയ കമ്പമാണ്. അവരുടെ സംഘടനകളുടെ പേരിലും, നാവിന്‍ തുമ്പിലും ഒരു ഗജവീരന്‍  നെറ്റിപ്പട്ടം കെട്ടി സദാ നില്‍ക്കുന്നത് കാണാം. ചില വീരപ്പന്മാരുടെ ഭീഷണിയുണ്ടെങ്കിലും ആനകള്‍ക്ക് പൊതുവെ സൗഖ്യം തന്നെ. ആനകളുടെ മുമ്പിലുള്ള ചെണ്ട കൊട്ടിനും വളരെ പ്രാധാന്യം അമേരിക്കന്‍ മലയാളികള്‍ കൊടുക്കുന്നുണ്ട്. "ചെണ്ട കൊട്ടിക്കുക" എന്ന ഒരു ശൈലി മലയാളത്തില്‍ ഉള്ളത്‌കൊണ്ട് ഈ ചെണ്ടയും ചെണ്ടകൊട്ടുമൊക്കെ കേരളീയ സംസ്കാരത്തിനു ഈ നാട്ടിലെ ആളുകളുടെ ഇടയില്‍ ഖ്യാതിയാണൊ അപഖ്യാതിയാണൊ ഉണ്ടാകുക എന്നറിയില്ല.

ആനകളില്‍ ആരും കാര്യമായി ഗൗനിക്കാത്ത ആനയാണു ല "ആന''. ഈ ആനയുടെ ശത്രു നിസ്സാരനാണെന്നു  തോന്നാമെങ്കിലും അവ ഉറുമ്പുകളാണു. നമ്മുടെ കണ്ണില്‍ പെട്ടെന്നു പെടാത്ത ഈ പീക്കിരികള്‍ അത്താഴം മുടക്കികളാണു. ഇവരുടെ യുദ്ധമുറയ്ക്ക്  ഈ ലേഖകന്‍ ''പിപീലിക   ദംശനം" എന്ന പേരു കൊടുക്കുന്നു. ഇവര്‍ എങ്ങനെ എഴുത്തുകാരെ അലട്ടുന്നുവെന്ന് നോക്കാം! . ഉറുമ്പുകള്‍ക്ക് ആനയെ കൊല്ലാന്‍ കഴിവുണ്ടെന്ന് വായനക്കാര്‍ക്കറിയാമല്ലോ. എന്നാല്‍ ഇവിടത്തെ ഉറുമ്പുകളുടെ വിനോദം ആനയുടെ തുമ്പി കയ്യിലൂടെ കയറി ആനക്ക് തൊന്തരവു കൊടുക്കുകയും അതിനെ കൊല്ലാതെ കൊല്ലുകയുമാണു. ആന ചത്താലും പന്തീരായിരം ജീവിച്ചാലും പന്തീരായിരം എന്നു ഉറുമ്പുകള്‍ക്ക് അറിയുമോ ആവോ? എഴുത്തുക്കാരെ നിന്ദിക്കുന്നത് അഭികാമ്യമല്ല. തെരുവില്‍ അലഞ്ഞു നടന്ന ഒരു പൊട്ടക്കണ്ണനെ ഗ്രീക്കിലെ ജനത ആട്ടിയോടിച്ചു. അദ്ദേഹം ആദികവി ഹോമര്‍ എന്നറിയപ്പെട്ടപ്പോള്‍ ഏഴുനഗരങ്ങള്‍ അദ്ദേഹം അവരുടേതാണെന്നു വീമ്പു പറയുകയുണ്ടായി.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം വിശിഷ്ട ബഹുമതികള്‍ കരസ്തമാക്കിയ സര്‍വ്വശ്രീ ജയന്‍ വര്‍ഗീസ്സും, (ഇദ്ദേഹത്തിനു അക്കാദമി അവാര്‍ഡ് രണ്ടു തവണ ലഭിച്ചു) കെ.സി. ജയനും, പ്രശസ്ത കവി ശ്രീ ചെറിയാന്‍ കെ.ചെറിയാനും അമേരിക്കന്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാണെന്ന കാര്യം ഓര്‍ക്കുക.

 ലോകത്തില്‍ ഒരു സമൂഹവും അവരുടെ എഴുത്തുകാരോട് ഇവിടെ യുള്ളവരെപോലെ  പെരുമാറിയിട്ടുണ്ടാകില്ല. എഴുത്തുക്കാര്‍ പല സന്ദര്‍ഭങ്ങളിലും ഇവിടെ  അപഹസിക്കപ്പെട്ടിട്ടുണ്ട്. അത്തരം വിദ്ധ്വംസ ശക്തികളോട്  പങ്കുചേരാതെ ചില പ്രസിദ്ധീകരണങ്ങളെങ്കിലും എന്നും എഴുത്തുകാരുടെ നന്മയും, വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ടിരുന്നു.

എന്താണീ പിപീലികദംശനം? അതിങ്ങനെ വിവരിക്കാം. ഃ ***കയ്യില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും പുസ്തകം എഴുതി പ്രസിദ്ധീകരിക്കാം, ഒന്നുമറിയാത്ത കാലമാടന്മാര്‍, തല്ലിപ്പൊളികള്‍, ജളസമൂഹങ്ങള്‍, കുതിരകളായി നടിക്കുന്ന കഴുതകള്‍ ഇവരൊക്കെ എഴുത്തുകാരാണെന്നും പറഞ്ഞ് നടക്കുന്നു, നാട്ടില്‍ പോയി കാശ് കൊടുത്ത് അവാര്‍ഡുകള്‍ വാങ്ങുന്നു, കൃഷ്ണന്‍ നായര്‍ എഴുതിയത് വായിച്ചില്ലേ, ഇനിയും പേന കയ്യിലെടുക്കണോ, നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നും വരുന്നില്ലല്ലൊ, ഇവിടെ രണ്ടെ രണ്ടു എഴുത്തുകാരേ ഉള്ളു അവരുടെ രചനകള്‍ നാട്ടില്‍ വരുന്നുണ്ടു ബാക്കിയൊക്കെ ആ പേരും പറഞ്ഞ് നടക്കുന്നവര്‍, നിങ്ങളുടെ രചനകള്‍  ഇന്നെവരെ കണ്ടിട്ടില്ല, കണ്ടു പക്ഷെ വായിച്ചില്ല പൂച്ചയില്ലാത്തിടത്തു എലി ഗന്ധര്‍വ്വന്‍  എന്ന പോലെ വായനക്കാരില്ലാത്തേടത്ത് എന്തെങ്കിലും എഴുതുന്നവര്‍ എഴുത്തുക്കാര്‍, ഇങ്ങനെപോകുന്നു അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ക്ക് ലുബ്ധില്ലാതെ  കിട്ടുന്ന ''പിപീലിക  ദംശനം. ഏറ്റവും രസകരമായ സംഗതി എഴുത്തുകാരെപ്പറ്റി ഏമാന്മാര്‍ എന്തു പറഞ്ഞാലും മാളോരു അതപ്പടി വിശ്വസിക്കുന്നതാണു. പൊതു ജനം വായിക്കാന്‍ തുടങ്ങിയാല്‍ ഈ രാജവാഴ്ചക്കറുതി വരും. മറിച്ച് സ്കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ചിട്ടില്ല എന്നിട്ടല്ലേ ഈ വയസ്സാന്‍ കാലത്ത് എന്ന നിലപാടു ജനങ്ങളും എടുത്താല്‍ എഴുത്തുകാരുടെ കാര്യം നമ്പൂരി പറയുന്ന പോലെ "കുന്തസ്യ''. ഇവിടെ പലരും ഒരു പക്ഷെ ധരിക്കുന്ന പോലെ നാട്ടില്‍ എഴുതുന്നവര്‍ മുഴുവന്‍ നല്ല എഴുത്തുകാരല്ല. ചുരുക്കം പേര്‍ക്കെ അംഗീകാരങ്ങളും ബഹുമതികളും ലഭിക്കുന്നുള്ളു. അത് കൊണ്ട് അവര്‍ മാത്രം എഴുതുകയും മറ്റുള്ളവര്‍ എഴുതാതിരിക്കുകയും ചെയ്യുന്നില്ല.ഈ ലേഖകന്‍ മുമ്പ് സൂചിപ്പിച്ചിട്ടുള്ള  പോലെ എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയണം. എല്ലാവരേയും ഒരു നുകത്തില്‍ കെട്ടികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ശരിയക്ല.

നിരൂപണം ഒരു കലയാണെന്നു മനസ്സിലാക്കാത്തവര്‍ പരദൂഷണവും, നിരൂപണവും ഒന്നാണെന്ന ധാരണയില്‍ പുലമ്പുന്ന അപശബ്ദങ്ങളും എഴുത്തുകാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നവയാണ്. നിരൂപണവും ലേഖനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ നിരൂപകനെ ലേഖകനാക്കുന്നു. അതു വായിക്കുന്നവരും തെറ്റു മനസ്സിലാക്കുന്നില്ല. അന്ധന്മാര്‍ അന്ധരെ നയിക്കുന്ന അവസ്ഥ.

ഈ പിപീലിക  ദംശനത്തില്‍ നിന്നും "ആന''യെ രക്ഷിക്കാന്‍ വര്‍ഷം തോറും കൊണ്ടാടുന്ന ത്രിദിന പൂരങ്ങള്‍ ഫലപ്രദമായേക്കാം. പൂരത്തിനു നല്ല വെടിക്കെട്ടുണ്ടെങ്കില്‍ ഉറുമ്പുകള്‍ ദഹിച്ചുപോകും!! ഉറുമ്പുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനു വേണ്ടി അവര്‍ക്ക് ചിലപ്പോള്‍  കടിക്കേണ്ടി വരുമെന്നും സമ്മതിക്ലുകൊടുത്താല്‍ കൂടി ആനക്ക് ഉപദ്രവമില്ലാതെ നോക്കേണ്ടത്  പാപ്പാന്മാരുടെ ഉത്തരവാദിത്വമാണ്.

നവമ്പര്‍ ആദ്യവാരത്തില്‍ ടെക്‌സാസിലെ ഡാള്ളസ്സില്‍ വക്ല് ലാന നടത്തുന്ന വാര്‍ഷികാഘോഷം മൂന്നു ദിവസം വരുന്നവര്‍ക്ക് വയറിനുള്ള വിരുന്നായി മാറാതെ ഇവിടത്തെ എഴുത്തുകാരുടെ രചനകളേയും, അവരുടെ സര്‍ഗ്ഗ ശക്തിയേയും ഭാവിയേയുംപ്പറ്റി ഒരു കരട് രൂപമെങ്കിലും കൊടുക്കാന്‍ സാധിക്കുന്നതായിരിക്കണം.

എഴുത്തുക്കാരേയും അവരുടെ രചനകളേയും കുറിച്ച് പരന്നിട്ടുള്ള (***നാലാമത്തെ ഖണ്ഡിക കാണുക) അപവാദങ്ങളുടെ ഉറവ കണ്ടെത്തി അതു വറ്റിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തേണ്ടതാണു. പണം മുടക്കി അവിടെ വരുന്നവര്‍ അതിനു പകരം എന്തു കിട്ടി എന്നു തീര്‍ച്ചയായും  ചിന്തിക്കും. ഭക്ഷണവും പരസ്പരം കണ്ടുമുട്ടുമ്പോള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത   ഒത്തിരി പരദൂഷണങ്ങളും ഒഴിച്ചു കൂടാന്‍ വയ്യാത്തതാണെങ്കിലും പങ്കെടുക്കുന്നവര്‍ ആ തിരക്കില്‍ അല്‍പ്പം  നേരം സാഹിത്യാവലോകനം നടത്തുന്നത് നല്ലതാണു ഒരു സാഹിത്യ സംഘടനയുടെ സമ്മേളനം സുകുമാരകലകളുടെ സമ്മിശ്രാഘോഷം  ആകണം. അമേരിക്കന്‍ മലയാളി എഴുത്തുകാരെ ഇവിടത്തെ ജനം തിരിച്ചറിയണം. അതിനുള്ള വാതായനങ്ങള്‍ ലാനക്ക് തുറക്കാന്‍ കഴിയണം.നാട്ടിലെ പ്രശസ്ത എഴുത്തുകാരേയും മണമറഞ്ഞ മഹാന്മാരായ എഴുത്തുകാരേയും കുറിച്ചുള്ള അപദാനങ്ങള്‍ പാടുന്നതിനെക്കാള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണു അഭിലഷണീയം. അത്തരം ചര്‍ച്ചകളിലൂടെ ഇവിടത്തെ വായനക്കാര്‍ (നിര്‍ഭാഗ്യവശാല്‍ അവര്‍ എഴുത്തുകാരെക്കാള്‍ കുറവാണെങ്കിലും) ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെ കുറിച്ച് മനസ്സിലാക്കും. ഈ ലേഖകന്‍ ഇവിടത്തെ ചില എഴുത്തുകാരുടെ രചനകളെകുറിച്ച് സംസാരിച്ചപ്പോള്‍ പലരും അങ്ങനെ ഒരു കാര്യം അറിയില്ലെന്ന് തുറന്നു സമ്മതിച്ചു. അതില്‍ നിന്നും എന്താണു മനസ്സിലാകുന്നത്. എല്ലാവരും "കാലമാടന്‍'' തല്ലിപൊളി" എന്ന ഉറുമ്പുകടിയുടെ ഇരകളാണെന്നാണ്. അതായ്ത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ ഒന്നും നല്ലതല്ലെന്ന മുന്‍വിധി.

സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ പ്രഗത്ഭരാണു. അവര്‍ മുമ്പൊരുക്കിയ ലാന വാര്‍ഷികങ്ങള്‍ വമ്പിച്ച വിജയമാക്കിയപോലെ പുതിയ ഭാരവാഹികളുമായി ഇത്തവണയും ഭംഗിയാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ലാനയുടെ എല്ലാ ഭാരവാഹികള്‍ക്കും   വിജയാശംസകള്‍ നേരുന്നു.

സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി നാട്ടില്‍ നിന്നും എത്തുന്നവര്‍ക്കും മറ്റ് മാന്യ അതിഥികള്‍ക്കും ലാനയുടെ വാര്‍ഷികാഘോഷത്തിനും സര്‍വ്വവിധ മംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു.

ശുഭം

Join WhatsApp News
JOSEPH ABRAHAM 2019-09-29 11:44:27
സ്വന്തം  ഭാര്യയുടെ  സൗന്ദര്യം  കാണാൻ  അയൽപക്കത്തെ  ജനലിലൂടെ  നോക്കണം  എന്നാണല്ലോ  പ്രമാണം .
ആന പാപ്പാൻ 2019-09-29 14:29:56

എനിക്ക് ആനയോടും ആമയോടും  ഇഷ്ടമാണ് .     പാവം ഏതവൻ പുറത്തു കേറിയാലും അത് ചുമന്നുകൊണ്ട് നടക്കുന്ന ഫൊക്കാനയും ഫോമയും .  ഫൊക്കാനയുടെ ബീജം എടുത്ത് ആമയിൽ കുത്തി വച്ചാണ് ഫോമ ഉണ്ടാക്കിയതെന്നാണ് ജന സംസാരം .  ഇത് ശാസ്ത്രീയമായ രീതിയിലല്ല ഉണ്ടാക്കിയിരിക്കുന്നത് .  ഫൊക്കാനയുടെ പുറത്ത് കയറി ഒരു പാപ്പാൻ അടി ഇടി തൊഴി തുടങ്ങിയവ നടത്തിയപ്പോൾ തിൽ നിന്നും ഒരു ബീജം പുറത്തേക്ക് വരികയും അതിനെ ആമയുടെ അണ്ഡവുമായി നല്ല നിലാവുള്ള രാത്രിയിൽ അതായത് 'ശശീന്ദ്രൻ' പൂർണ്ണമായി പ്രകാശം ചൊരിഞ്ഞു നിൽക്കുമ്പോൾ  സങ്കലനം നടത്തുകയും അതിൽ നിന്ന് ഫോമ ഉണ്ടാകുകയും ചെയ്‌തു എന്നാണ് ചരിത്രകാരന്മാർ പറയുന്നത് 

ഫൊക്കാന + ആമ = ഫോമ എന്നാണ് 

പക്ഷെ ഏറ്റവും പ്രശനക്കാരൻ ആന 'ലാന'യാണ് .  പണ്ട് നാട്ടിൽ നിന്ന് കുടിയേറിയ കാട്ടാനകൾ അമേരിക്കയിൽ വന്നപ്പോൾ അവർക്ക് വലിയ പ്രശ്നാമായിരുന്നു അമേരിക്കയിലെ . വെള്ളാനകളെ കണ്ട അവർക്ക് ഒരു വിധത്തിലും യോജിക്കാൻ കഴിഞ്ഞില്ല .  അതിലുപരി ഭാഷയും . ഇംഗ്ളീഷിന്റ ചില വാക്കുകൾ വച്ച് മലയാളത്തിന്റെ ഉച്ചാരണത്തിൽ സംസാരിക്കാൻ തുടങ്ങിയ ഇവരുടെ ഭാഷകേട്ട് വെള്ളാനകൾ നെറ്റി ചുളിച്ചു . വെള്ളാനകൾക്ക് മനസിലാകുന്നില്ല എന്ന് മനസിലാക്കിയ മലയാളി കാട്ടാനകൾ വല്ലാത്ത ദുഃഖം തോന്നി .   വെള്ളാനകളുടെ ഭാഷയും അറിഞ്ഞുകൂടാ കാട്ടാനയുടെ ഭാഷയും അറിഞ്ഞുകൂടാത്ത ഇവർ അവസാനം മലയാളിമെങ്കിലും  ഒന്ന് നേരെ ചൊവ്വേ പഠിക്കാൻ തീരുമാനിച്ചു . പക്ഷെ എന്ത് ചെയ്യാം  ആശാൻ പള്ളിക്കൂടത്തിൽ പോലും പോകാത്ത ഇവർ സ്വയം പഠിക്കാൻ തീരുമാനിച്ചു.  ആരും ഇവരെ ഉപദേശിക്കുന്നത് ഇഷ്ടമില്ലാത്ത ഈ ഗുരുത്വം കെട്ട ഇവർ കയ്യ് വച്ചത് മലയാളത്തിലെ ഖസാക്കിന്റെ ഇതിഹാസം പോലെ ആർക്കും മനസ്സിലാകാത്ത പുസ്തകങ്ങളാണ് .  വായിച്ചിട്ടില്ലെങ്കിലും മനസ്സിലായിട്ടില്ലെങ്കിലും, മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ദാർശിനിക നോവൽ എന്നൊക്കെ അടിച്ചു വിടും .   അമേരിക്കയിൽ ചില സാഹിത്യസംഘടനകൾ ഉണ്ടാക്കി അതിന്റെ തലപ്പത്ത് കേറിയിരുന്നാൽ അംഗീകാരം കിട്ടുമെന്ന് ഈ കുബുദ്ധികൾ കണ്ടുപിടിച്ചു . അങ്ങനെ അവർ ഭൂമിയിലെ ഏറ്റവും വലിയ ആനയെ ഉണ്ടാക്കി .   . എന്നിട്ട് ദൂരത്ത് മാറി നിന്ന് അതിനെ നോക്കി 'ലാ' ആനയെ നോക്കിക്കേ എന്നു പറഞ്ഞു . അപ്പോൾ അടുത്തു നിന്ന ഒരുത്തൻ പറഞ്ഞു 'ലാ  ആന ' കൊല്ലമെല്ലോ .  അങ്ങനെ  ലാ ആന ലാനയായി മാറി . കേട്ടാൽ മലയാളം ആണോ അതല്ല, ഇംഗ്ലീഷാണോ അതുമല്ല . പിന്നെ ആർക്കും പിടി കിട്ടാത്ത ലാന 
josecheripuram 2019-09-29 17:08:28
All these literary associations are a get together, persons of same interest getting together.(not to get her).I personally did not get any knowledge in my writing carrier from any associations. People who criticize a writer should be able to tell him/her what was wrong in the writing and teach him/her the proper use of language.I mean a work shop to writers.I don't think any one has that knowledge in America.The writers also be willing to take corrections.Ego is a big problem among writers.
josecheripuram 2019-09-29 18:36:18
Your wife's beauty is enjoyed by the next door neighbors.Can we blame them,no human nature is like that,when we gain some thing we loose interest, I had a fixed  CD in the bank  the bank manager was a  cute  girl ,I told her I want to  withdraw .She told me If you withdraw you will loose interest .we look forward to some thing we want gain.There were animals many years before us they are still in that same situation.We have Gone far from the start,Is it good for us or not?
Jack Daniel 2019-09-29 18:53:57
Withdrawal is a safe way to avoid future liabilities. Alimony, child protection etc. bro.  After having few drinks  we won't feel like withdrawing .    
josecheripuram 2019-09-29 19:18:16
I'am happy some one is reading my comment,If you don't with draw,you face  the consequences.Thank you Jack Daniel.You corrected my spelling.I know who you are.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക