Image

ആ ദിവസങ്ങള്‍ ഒഴിവാക്കൂ...

Published on 01 October, 2019
ആ ദിവസങ്ങള്‍ ഒഴിവാക്കൂ...
ആദ്യമൂന്നുമാസം ഗര്‍ഭകാലത്ത് ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുതന്നെയാണ്. ഇതുകൊണ്ടുതന്നെ ഈ സമയത്ത് സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. സെക്കന്റ് ട്രൈമെസ്റ്റര്‍ അതായത് നാലാംമാസം മുതല്‍ സെക്‌സാകാം. ഈ സമയത്ത് സെക്‌സ് ശാരീരിക അസ്വസ്ഥകള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും. സ്ത്രീകള്‍ക്കു പൊതുവെ ഈ സമയത്ത് സെക്‌സ് താല്‍പരമുണ്ടാകുകയും ചെയ്യും. ഇതുപോലെ പ്രസവമടുക്കുന്ന സമയത്തും ഇതൊഴിവാക്കുക.

സെക്‌സ് പൊസിഷനുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്ത്രീയ്ക്കു സൗകര്യപ്രദമായ പൊസിഷന്‍ തെരഞ്ഞെടുക്കാം. സ്ത്രീ മുകളിലുള്ള രീതിയിലോ വശം തിരിഞ്ഞോ ഉള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

ഓറല്‍ സെക്‌സ് ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. ഇല്ലെങ്കില്‍ ഇത് അണുബാധകള്‍ക്ക് കാരണമാകാം. ഓറല്‍ സെക്‌സ് എങ്കില്‍ തന്നെ ഏറെ ശുചിത്വം പാലിയ്ക്കുകയും ചെയ്യണം.

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവ അലര്‍ജിയും അണുബാധയുമുണ്ടാക്കിയേക്കാം.കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ദോഷം വരുത്തിയേക്കാം.

അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ അവസ്ഥകള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ സൂക്ഷിക്കേണ്ട അവസ്ഥയെന്ന ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സെക്‌സൊഴിവാക്കുക. അല്ലാത്തപക്ഷം ഡോക്ടര്‍മാരും അഭിപ്രായം തേടുക.

ആദ്യ മാസങ്ങളിലേത് പോലെ തന്നെ ഗര്‍ഭകാലത്തെ അവസാന മാസവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശരിയായ സമയം അല്ല. അതിനാല്‍, സുഘപ്രസവം നടക്കണമെങ്കില്‍ ഗര്‍ഭകാലത്തെ അവസാന ഘട്ടത്തില്‍ ദമ്പതികള്‍ ലൈംഗീകബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക