Image

മുട്ടയും ചിക്കനും സമയം വൈകുന്തോറും അപകടകാരി

Published on 04 October, 2019
മുട്ടയും ചിക്കനും സമയം വൈകുന്തോറും അപകടകാരി
മുട്ടയും ചിക്കന്‍ വിഭവങ്ങളും കഴിക്കാന്‍സമയം വൈകുന്തോറും അപകടകാരിയെന്നു റിപ്പോര്‍ട്ട്. മുട്ടയിലേയും ചിക്കനിലേയും സാല്‍മൊണല്ല ബാക്ടീരിയ ആണ് അപകടകാരി. സമയം വൈകുന്തോറും ഇവ പെരുകുന്നു എന്നതിനാലാണ് അപകടസാധ്യതയും വര്‍ധിക്കുന്നത്.

സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്താല്‍ മാത്രമേ ഇത്തരം ബാക്ടീരിയകള്‍ നശിക്കുകയുള്ളൂ. കോഴിമുട്ട, റെഡിടു ചിക്കന്‍, ഷവര്‍മ, ചിലതരം ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയവയിലെല്ലാം ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്.

മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയ പെരുകാന്‍ കാരണമാകും. പുഴുങ്ങിയശേഷം എത്ര നേരം മുട്ട വെക്കുന്നുവോ അത്രയും അപകടകരമായ അളവില്‍ ബാക്ടീരിയ പെരുകും. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക