Image

ജോളിയുടെ എന്‍ഐടി ബന്ധത്തില്‍ വിശദ അന്വേഷണം

Published on 08 October, 2019
ജോളിയുടെ എന്‍ഐടി ബന്ധത്തില്‍ വിശദ അന്വേഷണം
കോഴിക്കോട്‌: ഒരു പതിറ്റാണ്ടിലേറെയാണ്‌ കൂടത്തായിക്കാരെ ജോളി ചാത്തമംഗലത്തുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ (എന്‍.ഐ.ടി) അസി. പ്രഫസറാണെന്ന്‌ പറഞ്ഞ കബളിപ്പിച്ചത്‌. സ്വന്തം ഭര്‍ത്താവിനെ പോലും ഇവര്‍ ഈ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചു എന്നാണ്‌ പുറത്തുവരുന്ന വിവരം. 

എന്തിന്‌ വേണ്ടിയാണ്‌ ജോല്‍ഈ പച്ചക്കള്ളം പറഞ്ഞത്‌ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇങ്ങനെ തുടര്‍ച്ചയായി കള്ളം പറഞ്ഞ ജോളിക്ക്‌ എന്‍.ഐ.ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന്‌ പൊലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌.

എന്‍.ഐ.ടിയിലെ ഒരു ഉദ്യോഗസ്ഥനുമായും ഇവര്‍ക്ക്‌ അടുപ്പമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്‌. എന്‍.ഐ.ടിയില്‍ അസി. പ്രഫസറാണെന്നായിരുന്നു വീട്ടുകാരെയും നാട്ടുകാരെയും വര്‍ഷങ്ങളോളം ജോളി പറഞ്ഞു പറ്റിച്ചത്‌. 

ഗവേഷണം നടത്തുന്നുണ്ടെന്നും പച്ചക്കള്ളം പ്രചരിപ്പിച്ചിരുന്നു. ബി.ബി.എ ആണ്‌ തന്റെ വിഷയമെന്നും വീട്ടുകാരെയും രണ്ടാം ഭര്‍ത്താവ്‌ ഷാജുവിനെയും വിശ്വസിപ്പിച്ചു. 

എന്‍.ഐ.ടിയിലെ പല ചടങ്ങുകള്‍ക്കും കലാപരിപാടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക്‌ മേക്കപ്പ്‌ ഇടുന്നത്‌ ജോളിയാണെന്ന വിവരവും പുറത്തായിട്ടുണ്ട്‌. 

എന്നാല്‍, ഇക്കാര്യങ്ങള്‍ എന്‍.ഐ.ടി അധികൃതര്‍ നിഷേധിക്കുകയാണ്‌. ലേഡീസ്‌ ഹോസ്റ്റലില്‍ ബ്യൂട്ടിപാര്‍ലറുണ്ടെന്നും ജോളിയാണോ നടത്തുന്നതെന്ന്‌ അറിയില്ലെന്നും എന്‍.ഐ.ടി അധികൃതര്‍ പറഞ്ഞു.

ഭര്‍ത്താവ്‌ ഷാജു ഇവരെ വാഹനത്തില്‍ എന്‍.ഐ.ടി ഗേറ്റിനടുത്ത്‌ ഇറക്കിവിടാറുണ്ടെന്നാണ്‌ വിവരം. ആഴ്‌ചകള്‍ക്കു മുമ്‌ബ്‌ പൊലീസ്‌ എന്‍.ഐ.ടിയില്‍ അന്വേഷണം നടത്തിയിരുന്നു. 2002 മുതലായിരുന്നു എന്‍ഐടി അദ്ധ്യാപികയായി ജോളഇ വേഷം കെട്ടിത്തുടങ്ങഇയത്‌.

 ജോളി ഇടക്കിടെ എന്‍ഐടി ക്യാന്റീനില്‍ വരാറുണ്ടായിരുന്നെന്ന്‌ ക്യാന്റീനിലെ ജീവനക്കാരനും സമ്മതിക്കുന്നു. അവസാനമായി കണ്ടത്‌ ഏതാണ്ട്‌ ആറ്‌ മാസം മുമ്‌ബാണെന്നും ജീവനക്കാരന്‍ പറഞ്ഞു. രാവിലെ വീട്ടില്‍ നിന്ന്‌ കാറില്‍ പോകുന്ന ജോളി വൈകിട്ടാണ്‌ തിരിച്ചെത്താറുള്ളത്‌.

എന്‍ഐടി ക്യാംപസില്‍ ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ എന്‍ഐടിയിലെ വ്യാജ ഐഡി കാര്‍ഡ്‌ ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചതാരെന്ന്‌ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്‌.

 കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ ജോളിയുടെ വീട്ടില്‍ ഫോറന്‍സിക്‌ സംഘം ഇന്ന്‌ പരിശോധന നടത്തി സാമ്‌ബിളുകള്‍ ശേഖരിച്ചു. രാസപരിശോധന ഫലം പെട്ടെന്ന്‌ ലഭ്യമാക്കി മറ്റ്‌ മരണങ്ങളില്‍ കൂടി തുമ്‌ബുണ്ടാക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.

ജോളിയുമായി അടുത്തബന്ധം പുലര്‍ത്തിയ ഒരു ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ഉള്ളവരെ വരും ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു. 

കേസ്‌ അന്വേഷണം തുടങ്ങിയശേഷം ജോളിയുമായി കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ട ഏഴ്‌ പേരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. 


ജോളിയുടെ സ്വദേശമായ കട്ടപ്പന കേന്ദ്രീകരിച്ചും വീണ്ടും അന്വേഷണം നടത്തും. കൊലപാതകങ്ങളും സ്വത്ത്‌ തട്ടിപ്പും നടത്തിയത്‌ താന്‍ ഒറ്റയ്‌ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ മറ്റ്‌ പതിനൊന്ന്‌ പേരിലേക്ക്‌ കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്‌.

അതിനിടെ താമരശ്ശേരിയിലെ രാഷ്ട്രീയ നേതാവ്‌ ജോളിക്ക്‌ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ നല്‍കിയതും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. 

മറ്റൊരു ചെക്ക്‌ ജോളി ബാങ്കിലെത്തിച്ച്‌ പണം വാങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കിട്ടി. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക