Image

കൂടത്തായി: സിലിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

Published on 08 October, 2019
കൂടത്തായി: സിലിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പൂര്‍ണ ആരോഗ്യവതി ആയിരുന്നെന്നും കൂട്ടുകാരിയും സഹപാഠിയുമായിരുന്ന റജീന.അതിനിടെ ജില്ലാ ക്രൈംബ്രാഞ്ച് ഷാജുവിനെ ഇന്നലെയും മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചു. തനിക്ക് സംഭവത്തില്‍ യാതൊരു അറിവും ഇല്ലായിരുന്നുവെന്നാണ് ഷാജു ആവര്‍ത്തിക്കുന്നത്. കൂടാതെ ജോളിയെ എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നിന് ജോളിക്കൊപ്പം ഒരു ദിവസം മുഴുവനും ഷാജുവിനെയും ചോദ്യംചെയ്തതായാണ് വടകര റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വ്യക്തമാക്കുന്നത്. ഇതില്‍ ചില കാര്യങ്ങള്‍ കൂടുതലായി റെക്കാഡ് ചെയ്യാനാണ് ഇന്നലത്തെ ചോദ്യംചെയ്യലെന്ന് വ്യക്തമാക്കിയ എസ്.പി എന്നാല്‍ ഷാജുവിന്റെ എല്ലാമൊഴികളും എടുത്ത ശേഷം മറ്റുനടപടികള്‍ സ്വീകരിക്കുമെന്ന് മാത്രമാണ് അറിയിച്ചത്.

അതേസമയം ഷാജുവിനും പിതാവ് സക്കറിയയ്ക്കും കൊലപാതകങ്ങളില്‍ അറിവുണ്ടായിരുന്നുവെന്ന് ജോളി മൊഴി നല്കിയതായ വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഷാജുവും സക്കറിയയും കൂടി എതിര്‍ത്തെന്ന സിലിയുടെ ബന്ധുവിന്റെ പ്രതികരണവും "അല്ലെങ്കിലും സിലി മരിക്കേണ്ടതായിരുന്നുവെന്ന്" ഷാജു ജോളിയോട് പറഞ്ഞതായ ജോളിയുടെ മകന്‍ റോമോ റോയിയുടെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ ആദ്യഭാര്യ സിലിയുടെ മൃതദേഹത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച്‌ അന്ത്യചുംബനം നല്കുന്ന ഫോട്ടോയും പുറത്തുവന്നു. സക്കറിയയാണ് ജോളിയും ഷാജുവും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തതെന്ന തരത്തിലുള്ള ചില വാര്‍ത്തകളും പുറത്തുവന്നു. സിലിയുടെയും മകളുടെയും മരണങ്ങള്‍ രോഗങ്ങള്‍ കാരണമാണെന്ന് സക്കറിയ പ്രചരിപ്പിച്ചിരുന്നുവെന്നും പറയുന്നു.


എന്നാല്‍ ഇരുവരും ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ഫോട്ടോയില്‍ അസ്വാഭാവികതയില്ലെന്നാണ് ഷാജു ഇതിനോട് പ്രതികരിച്ചത്. ജോളി തന്നെ ചതിക്കുകയായിരുന്നു. കൊലചെയ്യാന്‍ സഹായം ചെയ്തുനല്കിയതായുള്ള മൊഴി നല്കിയിട്ടില്ല. ജോളിയുടെ സാമ്ബത്തിക ഇടപാടുകളോ സുഹൃത്തുക്കളെ കുറിച്ചോ തനിക്ക് അറിവില്ലെന്നും ഷാജു ചോദ്യംചെയ്യലിന് ശേഷം അറിയിച്ചു. മകളുടെ പോസ്റ്റുമോര്‍ട്ടം നടത്താത്തത് തെറ്റായിപ്പോയെന്നും ഷാജു അറിയിച്ചു. ഭാര്യയുടെയും മകളുടെയും മരണം അസുഖത്തെ തുടര്‍ന്നായിരിക്കാമെന്ന് തന്നെയാണ് ഷാജു പറഞ്ഞത്. എന്നാല്‍ ഇതൊക്കെ വ്യക്തമാക്കുമ്ബോഴും ആദ്യഭാര്യ സിലി മരണപ്പെട്ട് ഒരുവര്‍ഷമാകുമ്ബോഴേക്കും ജോളിയെ ഷാജു വിവാഹം ചെയ്തതില്‍ ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കുകയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക