Image

പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിക്കുകയാണെന്ന് അമിത് മാളവ്യ

Published on 08 October, 2019
പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിക്കുകയാണെന്ന് അമിത് മാളവ്യ
ഡല്‍ഹി : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രിയങ്ക ആലിംഗനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ പരിഹാസവുമായി രംഗത്തുവന്നത് .

അനുകരണം സ്വയംപുകഴ്ത്തലാണെന്ന് പറയുന്നവരാണ് കോണ്‍ഗ്രസ്.ആലിംഗനം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹഗ്‌പ്ലോമസി എന്ന് പരിഹസിച്ചിട്ടുള്ളവരാണ്. ഇപ്പോള്‍ പ്രിയങ്ക മോദിയുടെ പുസ്തകത്തില്‍ നിന്നും ഒരേട് എടുക്കുകയാണ്. ആവേശമുള്ള തങ്ങളുടെ അണികളോടും വിദേശത്തുനിന്നും തിരിച്ചെത്തുന്ന അക്ഷമനായ സഹോദരനെയും ഉപേദേശിക്കണമെന്ന് ' മാളവ്യ ട്വീറ്റ് ചെയ്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക