Image

എനിക്ക് ജീവിക്കണം മോനേ.. അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവള്‍..' കണ്ണീര്‍ കുറിപ്പുമായി നന്ദു

Published on 08 October, 2019
എനിക്ക് ജീവിക്കണം മോനേ.. അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവള്‍..' കണ്ണീര്‍ കുറിപ്പുമായി നന്ദു

കാന്‍സറിനെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ടയാളാണ് നന്ദു മഹാദേവ. നിശ്ചയദാര്‍ഢ്യത്തോടെ തന്റെ രോഗത്തോട് പൊരുതുമ്ബോഴും കാന്‍സറില്‍ നെഞ്ചുപിടഞ്ഞവര്‍ക്ക് കൈത്താങ്ങാകാനും നന്ദു ഓടിയെത്തും. ഇപ്പോഴിതാ തന്റെ കരുതലെത്തും മുമ്ബേ മരണത്തിന്റെ ലോകത്തേക്ക് ഓടിയകന്ന സഹോദരിയെ കുറിച്ച്‌ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് നന്ദു. ശാലിനിയെന്ന ക്യാന്‍സര്‍ രോഗിയെ വെല്ലൂരിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സുമായി ചെന്നപ്പോള്‍ തങ്ങളെത്തും മുമ്ബേ ദൈവം വേറൊരു ആംബുലന്‍സും ആയി ചെന്നിട്ട് കൂട്ടിക്കൊണ്ടു പോയെന്ന് നന്ദു കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നന്ദുമോനെ എന്നെ ഒന്ന് വെല്ലൂര്‍ക്ക് കൊണ്ടുപോടാ.. എന്റെ കയ്യില്‍ കാശില്ല..
ഉണ്ടായിരുന്നതെല്ലാം ചികിത്സയ്ച്ചു ചികില്‍സിച്ചു തീര്‍ന്നുപോയി..
എനിക്ക് ജീവിക്കണം മോനേ..
ശരി ചേച്ചീ..
അതിജീവനം കുടുംബം ഒറ്റക്കെട്ടായി എല്ലാം ശരിയാക്കി..
കൊണ്ടു പോകാന്‍ ആംബുലന്‍സുമായി ചെന്നപ്പോള്‍ ഞങ്ങളെത്തും മുമ്ബേ ദൈവം വേറൊരു ആംബുലന്‍സും ആയി ചെന്നിട്ട് കൂട്ടിക്കൊണ്ടു പോയത്രേ !!

വേദനയെടുത്തു ഭക്ഷണം കഴിക്കാതെ കിടക്കുമ്ബോഴും അതിജീവനം കുടുംബത്തിലെ ആരേലും
കൊടുത്താലേ കഴിക്കുള്ളൂ എന്ന് വാശി പിടിക്കുമായിരുന്നു..
ദൂരത്തായതിനാല്‍ ഫോണില്‍
വിളിച്ചു വഴക്കു പറയുമ്ബോള്‍
കരഞ്ഞുകൊണ്ട് കഴിക്കുമായിരുന്നു..

ഉറക്കത്തിലും ബോധമില്ലാത്ത അവസ്ഥയിലും എന്നെ നന്ദുമോന്‍ വെല്ലൂര്‍ക്ക് കൊണ്ടുപോകുമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുമായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ ചങ്ക് പിടഞ്ഞു പോയി..

കൂട്ടത്തില്‍ ഓരോരുത്തര്‍ പോകുമ്ബോഴും ബാക്കിയുള്ളവരെ ഞാന്‍ കൂടുതല്‍ നെഞ്ചോടു ചേര്‍ത്തു മുറുകെ പിടിക്കുകയാണ്..

ചിലപ്പോള്‍ ഇതുപോലെ കൊതിതീരെ സ്നേഹിക്കാന്‍ കഴിയാതെ പോയാലോ..

അയ്യേ ഇതൊക്കെ പറയുമ്ബോള്‍ ഞാനെന്തിനാ കരയുന്നത്..

പോരാളിയാണ്..
അതിജീവനത്തിന്റെ പോരാളി..
അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവള്‍..
ഞാന്‍ റേഡിയേഷന് പോയിട്ട് വരാമെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആര്‍ജ്ജവം കാണിച്ചവള്‍..

കണ്ണീര്‍ പ്രണാമം ഞങ്ങടെ ചേച്ചിക്കുട്ടിയ്ക്ക്

മോനെ ഒന്നിച്ചു ഫോട്ടോ എടുക്കണം എന്നു പറഞ്ഞു നിര്‍ബന്ധിച്ചെടുത്ത ഫോട്ടോയാണ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക