Image

ബിഎസ്‌എന്‍എല്‍ അടച്ചുപൂട്ടിയേക്കും

Published on 09 October, 2019
ബിഎസ്‌എന്‍എല്‍ അടച്ചുപൂട്ടിയേക്കും

ദില്ലി: ലക്ഷക്കണക്കിന്‌ ഉപഭോക്താക്കളുള്ള ബിഎസ്‌എന്‍എല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഉത്തേജന പാക്കേജ്‌ പ്രഖ്യാപിച്ച്‌ ബിഎസ്‌എന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ്‌ ശുപാര്‍ശ ചെയ്‌തിരുന്നു. 

എന്നാല്‍ പാക്കേജ്‌ പ്രഖ്യാപിച്ച്‌ പണം കളയേണ്ട എന്നാണ്‌ ധനമന്ത്രാലയത്തിന്റെ തീരുമാനം. കമ്പനി അടച്ചുപൂട്ടുന്നതാണ്‌ നല്ലത്‌ എന്ന നിലപാടിലാണ്‌ ധനമന്ത്രാലയം.

നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിക്കാനും കേന്ദ്രത്തിന്റെ ഭാരം കുറയ്‌ക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി പല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും അടച്ചുപൂട്ടുന്നതും തുടരുകയാണ്‌. 

ബിഎസ്‌എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടിയാല്‍ പെരുവഴിയിലാകുന്നത്‌ രണ്ടു ലക്ഷത്തോളം ജീവനക്കാരാണ്‌. ഇവരുടെ കാര്യത്തിലും സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തേക്കുമെന്ന്‌ ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക