Image

ജോളിക്ക്‌ എന്‍ഐടിയുമായി ബന്ധമില്ല, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും; റജിസ്‌ട്രാര്‍

Published on 09 October, 2019
ജോളിക്ക്‌ എന്‍ഐടിയുമായി ബന്ധമില്ല, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും; റജിസ്‌ട്രാര്‍
കോഴിക്കോട്‌: കൂടത്തായ്‌ കൊലപാതകങ്ങളിലെ പ്രതി ജോളി ജോസഫിന്‌ കോഴിക്കോട്‌ എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന്‌ റജിസ്‌ട്രാര്‍ ലഫ്‌റ്റനന്റ്‌ കേണല്‍ കെ. പങ്കജാക്ഷന്‍. 

'2000 മുതലുള്ള രേഖകള്‍ പരിശോധിച്ചു. താത്‌കാലിക ജീവനക്കാരിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ല. ക്യാംപസില്‍ വരുന്നതായി കണ്ടിട്ടില്ല. കന്റീന്‍ ക്യാംപസിന്‌ പുറത്താണ്‌. അവിടെ വന്ന്‌ പോകുന്നവര്‍ക്ക്‌ എന്‍ഐടിയുമായി ബന്ധമില്ല.

 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും.' - അദ്ദേഹം വ്യക്തമാക്കി. വിവാദത്തില്‍ ആദ്യമായാണ്‌ എന്‍ഐടി ഔദ്യോഗിക പ്രതികരണം നടത്തുന്നത്‌.

കോഴിക്കോട്‌ എന്‍ഐടിയില്‍ പ്രൊഫസറാണെന്ന്‌ മറ്റുള്ളവരെ ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ഐഡി കാര്‍ഡുമായി ഇവര്‍ എന്നും രാവിലെ പോകുമായിരുന്നുവെന്ന്‌ ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു.

 പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇത്‌ വ്യാജമാണെന്ന്‌ തെളിഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ എന്‍ഐടി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക