Image

പ്രതികളെ മാധ്യമ പ്രവര്‍ത്തകര്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെ ചോദ്യം ചെയ്യുന്നു; നടപടിയുമായി പൊലീസ്

Published on 09 October, 2019
പ്രതികളെ മാധ്യമ പ്രവര്‍ത്തകര്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെ ചോദ്യം ചെയ്യുന്നു; നടപടിയുമായി പൊലീസ്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ടവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതായും ഇന്റര്‍വ്യൂ ചെയ്യുന്നതായും പൊലീസ്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഐ.പി.എസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരേയും മറ്റും ഇന്‍ര്‍വ്യൂ ചെയ്യുന്നതായുമുള്ള പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിനു ലഭിച്ചു വരുന്നുണ്ടെന്നും ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവൃത്തികളില്‍ നിന്നും പിന്മാറണമെന്നും അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൊലീസിനെ വിവരമറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ കുറുപ്പില്‍ പറയുന്നു. 

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ പുതിയ വാര്‍ത്തകള്‍ ലഭിക്കാനായി സ്വീകരിക്കുന്ന രീതികള്‍ക്കെതിരേ വ്യാപകമായ വിമര്‍ശനമുയരുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക