Image

ഇന്ന് തപാല്‍ദിനം; ലോക തപാല്‍ദിനമെന്ന ആശയം മുന്നോട്ട് വെച്ചത് ഇന്ത്യക്കാരന്‍

Published on 09 October, 2019
ഇന്ന് തപാല്‍ദിനം; ലോക തപാല്‍ദിനമെന്ന ആശയം മുന്നോട്ട് വെച്ചത് ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഇന്ന് ലോക തപാല്‍ ദിനമാണ്. ആഗോള പോസ്റ്റല്‍ യൂണിയന്റെ (Universal Postal Union) സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969 ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു.

തപാല്‍ സേവനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും, ആഗോളപുരോഗതിയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാല്‍ ദിനം ആചരിക്കുന്നത്. 1800 കളുടെ അവസാനത്തിലാണ് ആഗോള തപാല്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ 1874 ല്‍ രൂപീകരിച്ചത്. 1948 ല്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായി.

150 ലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. ചില രാജ്യങ്ങളില്‍ അവധിദിനമാണ്. പുതിയ തപാല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഈ ദിവസം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാമ്ബുകളുടെ പ്രദര്‍ശനവും പുതിയ സ്റ്റാമ്ബുകളുടെ അവതരണവും ലോക തപാല്‍ ദിനത്തില്‍ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി വരുന്നു. കൂടാതെ സെമിനാറുകളും മറ്റ് ആഘോഷപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

രാജ്യത്തെ പ്രധാന വാര്‍ത്താ വിനിമയ മാര്‍ഗങ്ങളിലൊന്നായ ഓള്‍ ഇന്ത്യ റേഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ലോക തപാല്‍ ദിനത്തെ കുറിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക