Image

സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം; സമദൂരമല്ല, ശരിദൂരം തന്നെയെന്ന് ജി സുകുമാരന്‍ നായര്‍

Published on 09 October, 2019
സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം; സമദൂരമല്ല, ശരിദൂരം തന്നെയെന്ന് ജി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എന്‍എസ്‌എസ് വലതുപക്ഷത്തോട് ചായുന്നു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് സമദൂരത്തിനു പകരം ശരിദൂരം അടിസ്ഥാനമാക്കുമെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു. വിജയദശമി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കലാപമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങള്‍ക്ക് അറിയാം. എന്‍എസ്‌എസിനു രാഷ്ട്രീയമില്ല. എന്നാല്‍ നാട്ടില്‍ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു ശരിദൂരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക