Image

സയനൈഡ് ആണ് താരം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 09 October, 2019
സയനൈഡ് ആണ് താരം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഒരു അമേരിക്കന്‍ മലയാളിയുടെ പരാതിയില്‍ ആരംഭിച്ച കൂടത്തായി കൊലപാതക പരമ്പര കേരളത്തില്‍ ആകമാനം ചര്‍ച്ചാ വിഷയമാകുബോള്‍ അതില്‍ താരമായിരിക്കുന്നത് സയനൈഡ് എന്ന ഉഗ്ര വിഷമാണ്.

ഈ കൊലപാതക പരമ്പരയിലെ എല്ലാവരെയും കൊന്നുടുക്കിയത് സയനൈഡ് എന്ന മാരക വിഷം ഉപയോഗിച്ചാണെന്ന് പോലീസും വിശ്വസിക്കുന്നു .സയനൈഡിനെപറ്റി പല തരത്തിലുള്ള ധാരണകളുംനമുക്കിടയിലുണ്ട്. സയനൈഡ് എന്നത് മാരകമായ വിഷം ആണെന്നുംസയനൈഡിന്റെ രുചി അറിയാന്‍ ഒരു ശാസ്ത്രജ്ഞന്‍ സയനൈഡ് കഴിച്ചു നോക്കിയെന്നും 'എസ്' എന്നെഴുതിയശേഷംമരിച്ചെന്നും, അതിന്റെ രുചി നാവില്‍ അറിയുന്നതിന് മുന്‍പ് മരണം സംഭവിക്കും എന്നുമായിരുന്നു പലരുടെയും വിശ്വാസം. അത്തരത്തില്‍ ഉള്ളകഥകളാണ് നമ്മില്‍ പലരും കേട്ടിരുന്നത്.

തമിഴ് പുലികള്‍ കഴുത്തില്‍ സയനൈഡ് തുക്കിയിടുമയിരുന്നുമെന്നും പിടിക്കപെടുമെന്നാവുബോള്‍അവര്‍ അതുകഴിച്ചു ജീവന്‍ ഒടുക്കുംഎന്നുമാണ് കേട്ടിരുന്നത്. മിന്നല്‍ വേഗത്തില്‍ മരണം സംഭവിക്കുന്നത് കൊണ്ടാണ് അവര്‍ ഇതിനെ തന്നെ തെരഞ്ഞെടുത്തത് എന്നുമായിരുന്നു കഥകള്‍.

സയനൈഡിന്തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു. കൊച്ചിയിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ എം.പി. പസാദാണ് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്‍പ് അതിന്റെ രുചി പേപ്പറില്‍രേഖപ്പെടുത്തിയത് പൊലീസിന് ലഭിക്കുകയുണ്ടായി . അതില്‍ അദ്ദേഹം രേഖപ്പെടുത്തിയത്നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ് എന്നാണ്.

സ്വര്‍ണ്ണഖനനത്തിലും, ആഭരണ മേഖലയിലും ഇലക്ട്രോപ്ലേറ്റിങ്ങിലും ഉപയോഗിച്ചു വരുന്ന ഒരു രാസ സംയുക്തമാണ് പൊട്ടാസ്യം സയനൈഡ്എന്നമാരക വിഷം. സ്വര്‍ണ്ണത്തിന് നിറവും തിളക്കവും വരുത്താനാണ് സ്വര്‍ണ്ണപ്പണിക്കാര്‍ സയനൈഡ് ഉപയോഗിക്കുന്നത്. വിഷ വസ്തുവായതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് സയനൈഡിന്റെ വാങ്ങലും വില്‍ക്കലും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കാനും വാങ്ങാനും അനുമതിയുള്ളത്. വ്യാവസായിക ആവശ്യങ്ങള്‍ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇത് കൈമാറ്റം ചെയ്യപ്പെടുകയുള്ളുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇത്രയും മാരകമായ വിഷമാണെങ്കിലും കിലോയ്ക്ക് ഏകദേശം 1000 രൂപ മാത്രമാണ് സയനൈഡിന്റെ വില. ഇത് തന്നെയായിരിക്കാം പലരെയും കൊല്ലന്‍ ഈവിഷം തന്നെ തെരഞ്ഞുടുക്കാന്‍ കാരണം.

മൂലകങ്ങളായ കാര്‍ബണും നൈട്രജനുമാണ് സയനൈഡില്‍ അടങ്ങിയിരിക്കുന്നത്. യനൈഡ് പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡ്, സോഡിയം സയനൈഡ്എന്ന വിവിധ തരത്തിലുള്ള യനൈഡുകള്‍ ഉണ്ട് . ഒരു തരിസയനൈഡ് കഴിച്ചാല്‍ അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്..ഇവയെല്ലാംഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന 30 മിനിറ്റു കൊണ്ടാകും.ചില കേസുകളില്‍ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പം ഉണ്ടാകില്ല ശരീരം വിഷത്തെ ആഗിരണം ചെയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില്‍ ചെന്ന് ഓക്‌സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും.

സയനൈഡ് കഴിച്ചാല്‍ മരണം സംഭവിക്കുമെങ്കിലുംശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മിനിറ്റുകള്‍ക്കകം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും. ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥവരും. ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും. സയനൈഡ് ഉള്ളില്‍ ചെന്നയാള്‍ ഭീതിജനകമായ പരാക്രമം കാണിക്കും' .

ചിലര്‍ അവസ്മരംവരുന്നതുപോലെ വായില്‍നിന്നുംനുരയും പതയും വന്ന്ബോധം നശിക്കും,ചിലര്‍ക്ക് ശ്വാസവിമ്മിഷ്ടവും, രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയത്തിന്റെ ഇടിപ്പ് കൂടുകയും ചെയുന്നുചിലപ്പോള്‍ നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില്‍ സയനൈഡ് കലരുമ്പോള്‍ അത് തിളക്കമുള്ള ചുവന്ന നിറമായി മാറും.

മരണം സംഭവിക്കുന്നതിന് മുമ്പ് വിഷബാധയേല്‍ക്കുന്നയാള്‍ക്ക് പേശികള്‍ കോച്ചിവലിക്കുന്നത് സഹിക്കേണ്ടിവരുന്നു . മരണശേഷം മുഖം ചുമന്നു തുടുക്കും.സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം


നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ചെറിയ അളവില്‍ ആയതിനാല്‍ ല്‍ മരണം സംഭവിക്കുന്നില്ലെന്നു മാത്രം. ആപ്പിളിന്റെയും ചെറിയുടേയും കുരുവില്‍ സയനൈഡ് ചെറിയ രീതിയില്‍ ഉണ്ട്. പക്ഷേ ആപ്പിളിന്റെയുംചെറിയുടേയും കുരു നമ്മള്‍ അധികം കഴിയാത്തതിനാല്‍ നമ്മളെ ബാധിക്കുന്നില്ല എന്ന് മാത്രം .മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. മരച്ചീനിയുടെ ഇല കഴിച്ചു കന്നുകാലികള്‍ മരിക്കുന്നത് സാധാരണയായിരുന്നു . ചിലയിനംമരച്ചീനിയില്‍സയനൈഡിന്റെഅംശം കൂടുതല്‍ ആയി കാണുന്നുണ്ട്.പക്ഷേ നാംകഴിക്കുന്ന അളവ് ചെറുതായതിനാല്‍ പ്രശ്‌നങ്ങള്‍ഉണ്ടാകുന്നില്ല എന്ന് മാത്രം.

ഇന്ന് സയനൈഡ് ചര്‍ച്ച ആവുബോള്‍ പലരും ഇപ്പോഴാണ് മനസിലാകുന്നത് ഇത്ഏറ്റവും കുറഞ്ഞ വിലക്ക് കിട്ടുന്നവീര്യം കൂടിയവിഷംആണ്എന്നത്. പല വലിയ മോഷണങ്ങള്‍ക്കും പിടിയിലാവുന്നവര്‍ പറയുന്നത് പല മൂവികളില്‍ നിന്നുമാണ് എങ്ങനെ മോഷണം നടത്തണം എന്ന് പഠിച്ചത്, എന്നതുപോലെ പലരും സയനൈഡ് എന്ന വിഷത്തെ പറ്റി ബോധവാന്മാരാകുന്നതെയുള്ളൂ .ഇനിയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ വഴിയുണ്ട് .

സയനൈഡ് കഴിച്ചു എന്ന് ഉറപ്പു വരുത്തിയാല്‍ , അത് ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതല്‍ ആണ് . പലപ്പോഴും സയനൈഡ്ഉള്ളില്‍ ചെന്ന് എന്ന് അറിയാത്തതാണ് മരണകാരണമാകുക. മിക്ക പ്രവാസി മലയാളികള്‍ക്കും നാട്ടില്‍ സ്വത്തുക്കള്‍ ഉള്ളതുകൊണ്ട് സയനൈഡിനെപറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക